തിരുവനന്തപുരം ടൈറ്റാനിയം ഫാക്ടറിയില്‍ ഗ്ലാസ് ഫര്‍ണസ് പൈപ്പ് പൊട്ടി. ഫര്‍ണസ് ഓയില്‍ ഓടയിലൂടെ കടലിലേക്ക് പടര്‍ന്നു. ചോര്‍ച്ച അടച്ചതായി കമ്പനി അറിയിച്ചു. കടല്‍തീരത്തെ അവശിഷ്ടം ഉടന്‍ നീക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.
വെട്ടുകാട് മുതല്‍ വേളി വരെ രണ്ട് കിലോമീറ്റര്‍ എണ്ണ പടര്‍ന്നതായി നാട്ടുകാര്‍ പറഞ്ഞു. രണ്ട് മാസത്തോളം മീന്‍പിടിക്കാന്‍ കഴിയില്ലെന്നും വി.എസ് ശിവകുമാര്‍ എംഎല്‍എ അറിയിച്ചു. തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടു.
കടലിലേക്ക് എത്രമാത്രം എണ്ണ പടര്‍ന്നെന്നറിയാന്‍ കോസ്റ്റ്ഗാര്‍ഡ് നിരീക്ഷിക്കും.












