Web Desk
ഇ- മൊബിലിറ്റി പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ തിടുക്കം കൂട്ടുന്നതില്‍ ദുരൂഹതയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി. ധനമന്ത്രിയും ചീഫ് സെക്രട്ടറിയും എതിര്‍ത്ത ചെയ്ത ഈ ഇടപാടിലെ ദുരൂഹതകള്‍ അടിയന്തരമായി നീക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സ്വിസ് കമ്പനിയായ ഹെസും കേരള ഓട്ടോമൊബൈല്‍ ലിമിറ്റഡും തമ്മില്‍ സംയുക്ത സംരംഭം രൂപീകരിക്കാനും ഇതുവഴി 4500 കോടി മുതല്‍ 6000 കോടി രൂപവരെ നല്‌കേണ്ട 3000 ബസുകള്‍ നിര്‍മിക്കാനുമായിരുന്നു പദ്ധതി. ടെന്‍ഡര്‍ പോലും വിളിക്കാതെയാണ് പ്രൈസ് വാട്ടര്‍ കൂപ്പേഴ്‌സിനെ കണ്‍സള്‍ട്ടന്‍റായി നിയമിച്ചതെന്നും ഹെസ് കമ്പനിക്ക് നല്‍കിയ കരാര്‍ വെള്ളപൂശാനാണ് കണ്‍സള്‍ട്ടന്‍സിയെ നിയോഗിച്ചതെന്നും വ്യക്തമാണെന്ന് ഉമ്മന്‍ ചാണ്ടി ആരോപിച്ചു.
ഇ-മൊബിലിറ്റി കരാറുമായി ബന്ധപ്പെട്ട് പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സിന് സെക്രട്ടേറിയറ്റില്‍ ഓഫീസ് തുറക്കുന്നതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തിയിരുന്നു.