ഭുവനേശ്വര്‍: ഒഡീഷയിലെ സംബല്‍പുരില്‍ ഒരു മലയാളി കുടുംബത്തിലെ മൂന്നുപേര്‍ കോവിഡ് ബാധിച്ച് മരിച്ചു. കൊല്ലം കരുനാഗപ്പള്ളി സ്വദേശികളായ സാവിത്രി അമ്മാള്‍(65), മകന്‍ എസ്.എസ് രാജു(47), മകള്‍ മീന മോഹന്‍(49) എന്നിവരാണ് മരിച്ചത്. ഒഡീഷയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.
ഇതോടെ ഒഡീഷയില്‍ കോവിഡ് ബാധിച്ച് ആകെ നാല് മലയാളികള്‍ മരിച്ചു. നേരത്തെ റൂര്‍ക്കലയില്‍ വടക്കാഞ്ചേരി സ്വദേശി ജോയ് ജോസഫ് (55) മരിച്ചിരുന്നു.
അതേസമയം കേരളത്തില്‍ ഇന്ന് മൂന്നുപേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. രണ്ട് കോഴിക്കോട് സ്വദേശികളും ഒരു മലപ്പുറം സ്വദേശിയുമാണ് ഇന്ന് കോവിഡിന് കീഴടങ്ങിയത്.