പുതിയ കോവിഡ് കേസുകളുടെ എണ്ണം ജിസിസി രാജ്യങ്ങളില്‍ ഉയര്‍ന്നു തന്നെ, സൗദിയില്‍ ആറായിരത്തിനടുത്ത് കോവിഡ് കേസുകള്‍
മസ്‌കത്ത് : ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1800 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. തുടര്‍ച്ചയായ നാലാം ദിനമാണ് കോവിഡ് കേസുകള്‍ ആയിരത്തിനു മേല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകള്‍ 318,272 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കോവിഡ് മരണ സംഖ്യ 4,125. അതേസമയം, 532 രോഗികള്‍ കൂടി സുഖം പ്രാപിച്ചു.
ഗുരുതര നിലയില്‍ 39 രോഗികളെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതോടെ നിലവില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗികളുടെ എണ്ണം 125 ആയി. ഇതില്‍ 12 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.
സൗദി അറേബ്യയിലും കോവിഡ് കേസുകള്‍ക്ക് കുറവില്ല. കഴിഞ്ഞ 24 മണിക്കൂറിനിടെ 5,591 കോവിഡ് കേസുകളാണ് സൗദിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. രോഗ ബാധിതരായി ചികിത്സയില്‍ കഴിഞ്ഞിരുന്ന രണ്ട് പേര്‍ മരിച്ചു. ഇതോടെ സൗദിയില്‍ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് മരണം 8,194 ആയി ഉയര്‍ന്നു.
സൗദിയില്‍ വ്യാജ പ്രതിരോധ വാക്‌സിന്‍ സര്‍ട്ടിഫിക്കേറ്റ് നല്‍കിയ കേസില്‍ ആരോഗ്യ മന്ത്രാലയത്തിലെ ഒമ്പത് ജീവനക്കാര്‍ക്കെതിരെ സൗദി പോലീസ് കേസെടുത്തു. ഇതില്‍ ഇടനില നിന്ന ആറോളം പ്രവാസികള്‍ക്കെതിരെയും കേസ് ഉണ്ട്. കുറ്റം തെളിഞ്ഞാല്‍ ഇവര്‍ക്ക് കനത്ത ശിക്ഷ ലഭിക്കുമെന്ന് പ്രോസിക്യൂഷന്‍ വകുപ്പ് അറിയിച്ചു.