കുവൈറ്റ്: കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനായി കര്‍ഫ്യു ഏര്‍പ്പെടുത്തുന്നതിനു പകരം കടുത്ത ശിക്ഷാ നടപടികള്‍ സ്വീകരിക്കാനൊരുങ്ങി അധികൃതര്‍. കോവിഡ് മാര്‍ഗ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പിഴയും,തടവ് ശിക്ഷയും ഉള്‍പ്പെടെ കര്‍ശന നടപടി സ്വീകരിക്കാനാണ് തീരുമാനം.
സാംക്രമിക രോഗ നിയമം പ്രകാരം ആരോഗ്യമന്ത്രാലയം പുറപ്പെടുവിച്ച തീരുമാനങ്ങള്‍ ലംഘിക്കുന്ന ഒത്തുചേരലുകള്‍,ആരോഗ്യ സംരക്ഷണ മുന്‍കരുതല്‍ പാലിക്കാത്തവര്‍, വൈറസ് വ്യാപനമുണ്ടാക്കുന്ന സാഹചര്യത്തിലുള്ള പെരുമാറ്റം എന്നിവയ്‌ക്കെതിരെയാണ് കര്‍ശന നടപടി സ്വീകരിക്കുക.
ആര്‍ട്ടിക്കിള്‍ 15 ല്‍ പരാമര്‍ശിച്ചിരിക്കുന്ന തീരുമാനങ്ങളുടെയും നടപടികളുടെയും പ്രകാരം ഓരോ ലംഘനത്തിനും 3 മാസത്തില്‍ കൂടുതലുള്ള തടവിനോ 5000 ദിനാറില്‍ കൂടാത്ത പിഴയോ ഈടാക്കും. ഇതിന് പുറമെയാണ് നിയമ ലംഘകര്‍ക്കെതിരെ 6 മാസത്തില്‍ കൂടാത്ത തടവും 10000 ദിനാറില്‍ കൂടാത്ത പിഴയോ ഈടാക്കുകയെന്നെും പ്രാദേശിക ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. മനപ്പൂര്‍വ്വം മറ്റൊരു വ്യക്തിയിലേക്ക് അണുബാധ പകരാന്‍ കാരണമാകുന്നവര്‍ക്ക 10 വര്‍ഷം തടവും 30000 ദിനാറില്‍ കുറയാത്ത പിഴയും ഈടാക്കും.













