തൊണ്ടാര്‍ – കടമാന്‍തോട് ജലസേചന പദ്ധതികള്‍ ഉപേക്ഷിക്കണം-വയനാട് പ്രകൃതിസംരക്ഷണ സമിതി

kondar-project

കല്‍പറ്റ: ആദിവാസികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് കര്‍ഷക കുടുംബങ്ങളെ കുടിയൊഴിപ്പിച്ചും ആയിരക്കണക്കിനേക്കര്‍ ഫലസമൃദ്ധമായ കൃഷിയിടങ്ങള്‍ നശിപ്പിച്ചും വന്‍ പരിസ്ഥിതിനാശം ഉണ്ടാക്കിയും ഇറിഗേഷന്‍ വകുപ്പ് നടപ്പാക്കാനുദ്ദേശിക്കുന്ന തൊണ്ടാര്‍ , കടമാന്‍തോട് ജലപദ്ധതികള്‍ ഉപേക്ഷിക്കണമെന്ന് വയനാട് പ്രകൃതിസംരക്ഷണ സമിതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
വയനാട്ടില്‍ ഇപ്പോള്‍ തന്നെ രണ്ട് കൂറ്റന്‍ അണക്കെട്ടുകള്‍ നിലവിലുണ്ട്. ഇവ രണ്ടും ഉണ്ടാക്കിയിട്ടുള്ള സാമൂഹ്യ- പരിസ്ഥിതി പ്രത്യാഖാതങ്ങള്‍ വയനാടിന് താങ്ങാവുന്നതില്‍ ഏറെയാണ്.

സംഭരണ ശേഷിയുടെ മുപ്പത് ശതമാനം വെള്ളം കര്‍ഷികാവശ്യത്തിന്ന് നല്‍കാമെന്ന ഉറപ്പിലാണ് സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷനില്‍ നിന്നും ബാണാസുര സാഗര്‍ പദ്ധതിക് കേരള സര്‍ക്കാര്‍ അനുമതി വാങ്ങിയതെങ്കിലും ഇന്നെവരെ ഒരു തുള്ളി നല്‍കിയിട്ടില്ല. കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി പടിഞ്ഞാറെത്തറ, വെള്ളമുണ്ട, പനമരം , കോട്ടത്തറ തുടങ്ങിയ പഞ്ചായത്തുകളില്‍ മിന്നല്‍ പ്രളയവും ദുരിതവും വരുത്തി വയ്ക്കുന്നതും ഈ പദ്ധതിയാണ്.

Also read:  ഖത്തർ : സ​ർ​ക്കാ​ർ ഓ​ഫി​സ് സ​മ​യ​ത്തി​ലെ ഇ​ള​വ് ജീ​വ​ന​ക്കാ​ർ​ക്ക് മി​ക​ച്ച തൊ​ഴി​ൽ അ​ന്ത​രീ​ക്ഷ​മൊ​രു​ക്കു​മെ​ന്ന് സി.​ജി.​ബി

1978ല്‍ 11 കോടി അടങ്കലില്‍ തുടങ്ങിയ ജലസേചന പദ്ധതി 500 കോടിയിലേറെ ചിലവഴിച്ചിട്ടും ഒരു തുള്ളി വെള്ളവും കൃഷിക്ക് നല്‍കാതെ ടൂറിസം നടത്തുകയാണിപ്പോള്‍ . പതിനായിരം ഏക്കര്‍ നെല്‍വയല്‍ ഇരുപ്പൂവാക്കുമെന്ന് പറഞ്ഞ് നാലായിരം ഏക്കര്‍ ഭൂമി ഏറ്റെടുത്ത് നശിപ്പിച്ചിരിക്കയാണ്.ഇന്ത്യാ രാജ്യം കണ്ട ഏറ്റവും കുപ്രസിദ്ധിയാര്‍ജ്ജിച്ച ഉദ്യോഗസ്ഥ – രാഷ്ടീയ -കരാര്‍ മാഫിയാ തട്ടിപ്പുകളില്‍ ഒന്നാണ് കാരാപ്പുഴ. ഇപ്പോഴത്തെ മൂല്യം കണക്കാക്കിയാല്‍ പതിനായിരം കോടിയിലേറെയാണ് കാരാപ്പുഴയില്‍ ചെലവഴിച്ചത് .

Also read:  ഗവര്‍ണറുടെ നയപ്രഖ്യാപനം ഒഴിവാക്കാന്‍ തന്ത്രമൊരുക്കി സര്‍ക്കാര്‍; സഭാ സമ്മേളനം ജനുവരിയിലേക്ക് നീട്ടാന്‍ നീക്കം

മലയിടിച്ചില്‍ മൂലമോ വെള്ളപ്പൊക്കം മൂലമോ സംഭവിക്കന്ന പ്രകൃതി ദുരന്തങ്ങളില്‍ നിന്നും മുക്തമായ പുല്‍പ്പള്ളി- മുള്ളന്‍കൊല്ലി പ്രദേശങ്ങളില്‍ വന്‍ പ്രളയമുണ്ടാക്കാന്‍ മാത്രം ഉതകുന്ന കലമാന്‍തോട് പദ്ധതി പൂര്‍ത്തിയാക്കാന്‍ കേരളത്തിലെ നടപ്പു രീതിയില്‍ കാല്‍ നൂറ്റാണ്ടില്‍ കൂടുതല്‍ വേണ്ടി വരും. ഈ മേഖലയിലെ വരള്‍ച്ച അവസാനിപ്പിക്കാന്‍ കാരാപ്പുഴയിലെയും ബാണാസുര സാഗറിലെയും വെള്ളം വന്‍ പൈപ്പുകള്‍ സ്ഥാപിച്ച് ഇവിടെക്ക് എത്തിക്കുകയാണ് വേണ്ടത്. കാരാപ്പുഴയിലെ 95 ശതമാനം ജലവും പാഴാവുകയാണിപ്പോള്‍. സര്‍ക്കാര്‍ വിചാരിച്ചാല്‍ മുള്ളന്‍കൊല്ലി- പുല്‍പ്പള്ളി മേഖലയിലെ ജലദൗര്‍ബല്യം പരിഹരിക്കാന്‍ സാധിക്കും.

Also read:  ലോക പോലീസ് ഉച്ചകോടിയിൽ അരലക്ഷത്തിലേറെ പേർ പങ്കെടുത്തു

രാജ്യത്തിന്റെ സമ്പത്ത് കൊള്ളയടിക്കാന്‍ ഉദ്യോഗസ്ഥ- രാഷ്ട്രീയം – കരാര്‍ മാഫിയ തയ്യാറാക്കിയതും രാജ്യദ്രോഹപരവുമായ തൊണ്ടാര്‍ , കാരാപ്പുഴ പദ്ധതികള്‍ വയനാട്ടിന്റെ പരിസ്ഥിതി സുസ്ഥിരതയെ തകര്‍ക്കുന്നത് കൂടിയാകയാല്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി പ്രതിരോധിക്കണമെന്ന് സമിതി ആവശ്യപ്പെടുന്നു.

പ്രകൃതി സംരക്ഷണ സമിതി യോഗത്തില്‍ എം.ഗംഗാധരന്‍ അധ്യക്ഷന്‍.എന്‍. ബാദുഷ , ബാബു മൈലമ്പാടി , തോമസ്സ് അമ്പലവയല്‍ , സണ്ണി മരക്കടവ് , എ.വി.മനോജ് , അജി കൊളോണിയ , സി.എം ഗോപാലകൃഷ്ണന്‍ , സണ്ണി പടിഞ്ഞാറത്തറ , ജസ്റ്റിന്‍ തോമസ്സ് , പി.എം.സുരേഷ് , രാമകൃഷ്ണന്‍ തച്ചമ്പത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

Around The Web

Related ARTICLES

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

POPULAR ARTICLES