തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് തോമസ് ഐസക്. ആരോഗ്യ മേഖലയില്‍പ്പോലും കേന്ദ്രസര്‍ക്കാര്‍ ചെലവ് ഉയര്‍ത്തിയില്ലെന്ന് ബജറ്റ് പ്രസംഗത്തില്‍ തോമസ് ഐസക്. ലോകത്ത് കോവിഡ് കാലത്ത് ഏറ്റവും കുറച്ച് പണം ചെലവാക്കിയത് കേന്ദ്രം. മാന്ദ്യകാലത്ത് ചെലവ് ചുരുക്കാന്‍ സംസ്ഥാനങ്ങളെ നിര്‍ബന്ധിതരാക്കിയെന്നും ധനമന്ത്രി വിമര്‍ശിച്ചു. കോവിഡ് പ്രതിസന്ധി ഉപയോഗിച്ച് നവ ഉദാരവത്കരണം നടപ്പാക്കാനാണ് കേന്ദ്രം ശ്രമിച്ചതെന്ന് ധനമന്ത്രി.











