ഒമാനില്‍ വീണ്ടും കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാകുന്നത് രണ്ടാം ഘട്ട വ്യാപനമായി കരുതാനാകില്ലെന്ന് ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കി. സമ്പര്‍ക്കത്തിലൂടെ കൂടുതല്‍ ആളുകളിലേക്ക് രോഗം പകര്‍ന്നത് മാത്രമാണ് നിലവിലെ വര്‍ദ്ധനവിന് കാരണമെന്നും കോവിഡ് ഫീല്‍ഡ് ഹോസ്പിറ്റലിലെ അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ.ഖാലിദ് അല്‍ ബാലുഷി വ്യക്തമാക്കി.
ഇതിനോടൊപ്പം തന്നെ രാജ്യത്ത് കോവിഡ് ഫീല്‍ഡ് ആശുപത്രികള്‍ സ്ഥാപിച്ചത് മറ്റ് ആശുപത്രികളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുഗമമാക്കുന്നതിന് സഹായിച്ചുവെന്നും അദ്ദേഹം അറിയിച്ചു. നിലവില്‍ രാജ്യത്തെ ഏകദേശം 18 ശതമാനം കോവിഡ് രോഗബാധിതരും ഫീല്‍ഡ് ആശുപത്രികളിലാണ് ചികിത്സയില്‍ തുടരുന്നത്.














