പാലക്കാട്: തേങ്കുറുശ്ശി ദുരഭിമാന കൊലപാതകത്തില്‍ പോലീസ് വീഴ്ച ഗൗരവത്തോടെ കാണണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കൊല്ലപ്പെട്ട അനീഷിന്റെ വീട് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊലപാതകത്തിന് ശേഷവും മറ്റു പ്രതികളെ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. കൊലയ്ക്ക് പിന്നില്‍ ഗൂഡാലോചന നടന്നിട്ടുണ്ടെന്നും മുമ്പ് ലഭിച്ച പരാതി പരിഹരിക്കാന്‍ പൊലീസ് ശ്രമിച്ചില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. കൊലയ്ക്ക് സാധ്യതയുണ്ടെന്ന വിവരം പോലീസ് മറച്ചുവെക്കുകയായിരുന്നു. പാലക്കാട് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് എന്താണെന്ന് അധികൃതര്‍ അന്വേഷിക്കണമെന്നും ഹരിതയുടെ പഠനവും അനീഷിന്റെ കുടുംബത്തേയും സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.












