വാഷിങ്ടണ്‍ ഡിസി: ലോകാരോഗ്യ സംഘടനയില്‍ നിന്ന് ഔദ്യോഗികമായി പുറത്തുപോകല്‍ പ്രഖ്യാപിച്ച് അമേരിക്ക. രാജ്യത്ത് കോവിഡ് ബാധിതര്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് അമേരിക്ക ഇങ്ങനെയൊരു തീരുമാനം എടുത്തിരിക്കുന്നത്.
പിന്മാറാനുള്ള തീരുമാനം വൈറ്റ്ഹൗസ് ഔദ്യോഗികമായി ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറലിനെ അറിയിച്ചു. അതേസമയം ഒരു രാജ്യത്തിന് സംഘടനയില്‍ നിന്ന് പുറത്തുപകാനുള്ള തീരുമാനം ഒരു വര്‍ഷംമുന്‍പ് അറിക്കണമെന്നാണ് ചട്ടം എന്നതിനാല്‍ 2021 ജൂലൈ ആറിന് തീരുമാനം പ്രാബല്യത്തില്‍ വരും.
കോവിഡിനെതിരെയുള്ള ലോകാരോഗ്യ സംഘടനയുടെ പ്രതിരോധപ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ച് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് നേരത്തെ രംഗത്തെത്തിയിരുന്നു. ലോകാരോഗ്യ സംഘടന ചൈനയുടെ നിയന്ത്രണത്തിലാണ് എന്നായിരുന്നു ട്രംപിന്‍റെ വിമര്‍ശനം. പുറത്തേക്കുപോകാനുള്ള അമേരിക്കയുടെ നീക്കം പ്രാബല്യത്തില്‍ വരുന്നതോടെ നിലവില്‍ അമേരിക്ക നല്‍കുന്ന സാമ്പത്തിക സഹായം ലോകാരോഗ്യ സംഘടനയ്ക്ക് നഷ്ടമാകും.