ഭരണഘടനയുടെ 370-ാം അനുച്ഛേദപ്രകാരം ജമ്മുകശ്മീരിനുള്ള പ്രത്യേക പദവി പുനഃസ്ഥാപിക്കില്ലെന്ന് നിയമ മന്ത്രി രവിശങ്കർ പ്രസാദ്. കശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട പിഡിപി നേതാവ് മെഹബൂബ മുഫ്തിക്കുള്ള മറുപടിയായിട്ടാണ് കേന്ദ്ര മന്ത്രിയുടെ നേരിട്ടുള്ള പ്രതികരണം.
സംസ്ഥാന പതാക തിരികെ കൊണ്ടുവരുമെന്ന മുഫ്തിയുടെ പ്രസ്താവന ദേശീയ പതാകയെ നിന്ദിക്കലാണെന്ന് രവിശങ്കർ പ്രസാദ് പറഞ്ഞു. ശരിയായ ഭരണഘടനാ നടപടിക്രമങ്ങളിലൂടെയാണ് കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞത്. പാർലമെന്റിന്റെ ഇരുസഭകളും തീരുമാനം അംഗീകരിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.