ദുബായിയെ സംബന്ധിച്ചിടത്തോളം 2020 പ്രത്യേകം അടയാളപ്പെടുത്തപ്പെട്ട വര്‍ഷമാണെന്ന് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ മക്തൂം പറഞ്ഞു. യു.എ.ഇ കാബിനറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം . ഹോപ് പ്രോബ് ചൊവ്വ പേടകം, ആണവ പ്ലാന്റ്, സമാധാന ചര്‍ച്ചകള്‍ ,യു.എ.ഇ ഇസ്രായേല്‍ നയതന്ത്ര ബന്ധം തുടങ്ങിയവ ഈ വര്‍ഷത്തെ നേട്ടങ്ങളില്‍ ചിലതാണ്. ലോകം മുഴുവന്‍ പ്രതിസന്ധി നേരിട്ടപ്പോള്‍ നാം ഇരട്ടി നേട്ടം കൈവരിച്ചുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
واعتمدنا اليوم مجموعة اتفاقيات اقتصادية مع مصر وشيلي وزامبيا وغيرها … 2020 هو عام استثنائي للدولة .. عام المريخ وعام للطاقة النووية وعام السلام وعام التنافسية الدولية .. في الأزمات نضاعف الإنجازات .. pic.twitter.com/CMVFzPviwz
— HH Sheikh Mohammed (@HHShkMohd) September 27, 2020
യു.എ.ഇയുടെ മത്സരശേഷി വര്‍ധിച്ചുവരികയാണ്. രാജ്യത്തിനകത്തും പുറത്തുമുള്ള ജനങ്ങള്‍ക്ക് മികച്ചൊരു സന്ദേശമാണ് ഇത് നല്‍കുന്നത്. അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേനയുടെ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നെഹ്‌യാന്റെ പങ്ക് ഇതില്‍ എടുത്തുപറയേണ്ടതാണ്. രാജ്യത്തെ സ്വകാര്യ വിദ്യാഭ്യാസ മേഖലയുടെ വികസനം ലക്ഷ്യമിട്ടുള്ള പുതിയ നിയമത്തിന് അംഗീകാരം നല്‍കി. ഈജിപ്ത്, ചിലി, സാംബിയ തുടങ്ങിയ രാജ്യങ്ങളുമായി സാമ്പത്തിക കരാര്‍ വെച്ചതായും അദ്ദേഹം പറഞ്ഞു.

















