‘ദി റിപ്പബ്ലിക്കന്‍ എത്തിക്’ മൂന്നാം വാല്യം, ‘ലോക്തന്ത്ര കേ സ്വര്‍’ എന്നീ പുസ്തകങ്ങളുടെ ഇലക്ട്രോണിക് പതിപ്പ് പുറത്തിറങ്ങി. കേന്ദ്ര വാര്‍ത്ത വിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കര്‍ പുസ്തകം പ്രകാശനം ചെയ്തു. പുസ്തകങ്ങളുടെ അച്ചടി പതിപ്പ് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് പ്രകാശനം ചെയ്തു.
രാഷ്ട്രപതി എന്ന പദവിയിലെ മൂന്നാം വര്‍ഷത്തില്‍, രാംനാഥ് കോവിന്ദ് നടത്തിയ പ്രസംഗങ്ങളില്‍ തെരഞ്ഞെടുത്തവയുടെ സമാഹാരമാണ് ‘ദി റിപ്പബ്ലികന്‍ എത്തിക്’ മൂന്നാം വാല്യം. പല വിഷയങ്ങളിലും രാഷ്ട്രപതി പ്രചോദനാത്മകമായ പ്രസംഗങ്ങള്‍ നടത്തിയതായി പുസ്തകം പ്രകാശനം ചെയ്ത മന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.
കോവിഡ് 19 നെ തിരായ രാജ്യത്തിന്റെ പോരാട്ടം മുതല്‍ രാജ്യത്തിന്റെ അതിര്‍ത്തി കാക്കാനുള്ള ധീരമായ പരിശ്രമങ്ങള്‍ വരെ വ്യത്യസ്ത വിഷയങ്ങളിലുള്ള പ്രസംഗങ്ങളാണ് പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത് എല്ലാവര്‍ക്കും റഫറന്‍സ് മാനുവലായി ഉപയോഗിക്കാവുന്നതാണ് എന്നും അദ്ദേഹം പറഞ്ഞു.
പുസ്തകത്തില്‍, 8 വിഭാഗങ്ങളിലായി ഉള്‍പ്പെടുത്തിയിരിക്കുന്ന 57 പ്രസംഗങ്ങള്‍, നവ ഇന്ത്യ നിര്‍മാണത്തിനായുള്ള രാഷ്ട്രപതിയുടെ ആശയങ്ങളും ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഊര്‍ജസ്വല ഇന്ത്യക്കായുള്ള അദ്ദേഹത്തിന്റെ ദര്‍ശനങ്ങളും പ്രതിഫലിപ്പിക്കുന്നു. എല്ലാ പ്രധാന ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലും പുസ്തകം ലഭ്യമാണ്.