ഡല്‍ഹി: രാജ്യത്ത് പ്രതിദിനം കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 16,375 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 201 പേര്‍ക്കാണ് കോവിഡ് ബാധിച്ച് ജീവന്‍ നഷ്ടമായത്. അതേസമയം 298,091 പേര്‍ കോവിഡില്‍ നിന്നും മുക്തി നേടുകയും ചെയ്തു. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 99,75,958 ആയി.
രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിലായി 2,31,036 പേരാണ് നിലവില്‍ ചികിത്സയിലുളളത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,03,56,845 ആയി. ആകെ മരണസംഖ്യ 1,49,850 ആയി ഉയര്‍ന്നു. അതേസമയം രാജ്യത്ത് കഴിഞ്ഞാഴ്ച റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ ഭൂരിഭാഗവും കേരളത്തില്‍ നിന്നോ മഹാരാഷ്ട്രയില്‍ നിന്നാണ് എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.











