മലയാളിയായ പാലാ സ്വദേശി സിബി ജോർജ് കുവൈത്തിലെ പുതിയ ഇന്ത്യന്‍ സ്ഥാനപതിയായി ഓഗസ്റ്റ് രണ്ടിനു ചുമതലയേല്‍ക്കും. 2017 മുതൽ സ്വിറ്റ്സര്‍ലന്‍ഡ്, അംബാസിഡറായിരുന്ന ഇദ്ദേഹം വത്തിക്കാന്‍, സിറ്റിയുടെ ചുമതലയും വഹിക്കുകയായിരുന്നു.കുവൈത്തില്‍ സ്ഥാനപതിയാകുന്ന രണ്ടാമത്തെ മലയാളിയാണ്. കലിക മോഹന്‍ എന്നറിയിപ്പെട്ടിരുന്ന ബി.എം.സി. നായർ ആയിരുന്നു കുവൈറ്റില്‍ ആദ്യ മലയാളി അംബാസഡര്‍.
വിദേശകാര്യ സര്‍വീസിലെ 1993 ബാച്ചുകാരനായ സിബി 2017 മുതല്‍ സ്വിറ്റ്സര്‍ലന്‍ഡിലെയും വത്തിക്കാനിലെയും അംബാസഡറായിരുന്നു. 1993 ബാച്ചിലെ ഇന്ത്യൻ ഫോറിൻ സർവീസ് ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. പൊളിറ്റിക്കൽ ഓഫീസറായി ഈജിപ്തിൽ ആയിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം.
ഖത്തറിൽ ഫസ്റ്റ് സെക്രട്ടറി, പാകിസ്താനിലെ ഇന്ത്യൻ ഹൈകമ്മീഷനിൽ പൊളിറ്റിക്കൽ കൗൺസിലർ, അമേരിക്കയിൽ പൊളിറ്റിക്കൽ കൗൺസിലറും കോമ്മേഴ്സ്യൽ കൗൺസിലറും,
സൗദി അറേബ്യയിലും, ഇറാനിലും ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ തുടങ്ങിയ ചുമതലകൾ വഹിച്ചിരുന്നു. കൈറോ അമേരിക്കൻ സർവകലാശാലയിൽ നിന്ന് അറബി ഭാഷയിൽ പി.ജി ഡിപ്ലോമ നേടിയിട്ടുണ്ട്. ഐ. എഫ്. എസിൽ മികച്ച പ്രവർത്തനത്തിന് നൽകുന്ന എസ്. കെ. സിംഗ് അവാര്‍ഡ് ഫോര്‍ എക്സലന്‍സിന് 2014 ൽ അർഹനായിരുന്നു.കോട്ടയം പാലാ പൊടിമറ്റം കുടുംബാംഗമാണ്. ജോയിസ് ജോണ്‍ ആണ് ഭാര്യ.