കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ ആരോഗ്യത്തിന് കുവൈത്തിലെ മറോനൈറ്റ് ചർച്ചിൽ പ്രത്യേക പ്രാർഥന സംഘടിപ്പിച്ചു . വൈദികൻ റെയ്മണ്ട് ഈദ് പ്രാർഥനക്ക് നേതൃത്വം നൽകി.
അമേരിക്കയിൽ ചികിത്സയിലുള്ള കുവൈത്ത് രാഷ്ട്ര നായകൻ പൂർണ ആരോഗ്യവാനായി തിരിച്ചുവരണമെന്നായിരുന്നു വിശ്വാസികളുടെ പ്രാർത്ഥന . കോവിഡ് പശ്ചാത്തലത്തിൽ ആരോഗ്യ മാർഗനിർദേശങ്ങൾ പാലിച്ചും സാമൂഹിക അകലം ഉറപ്പുവരുത്തിയുമാണ് ചടങ്ങ് സംഘടിപ്പിച്ചത്. അമീറിന്റെ നേതൃത്വത്തിൽ കുവൈത്ത് ഭരണകൂടം ക്രൈസ്തവ വിശ്വാസ ആചാരങ്ങൾക്ക് നൽകിയ പിന്തുണയും സഹകരണവും ചടങ്ങിൽ അനുസ്മരിക്കപ്പെട്ടു. ഇരുന്നൂറോളം സ്വദേശി ക്രിസ്ത്യാനികളാണ് രാജ്യത്തുള്ളത്.













