കൊച്ചിയിലെ കള്ളപ്പണ ഇടപാടില്‍ തൃക്കാക്കര എംഎല്‍എ പി.ടി തോമസ് സംശയ നിഴലില്‍. പണം എണ്ണുമ്പോഴും റെയ്ഡ് നടക്കുമ്പോഴും എംഎല്‍എ സ്ഥലത്തുണ്ടായിരുന്നെന്ന് സ്ഥലമുടമ വെളിപ്പെടുത്തി. പി ടി തോമസിന്റെ സാന്നിധ്യം ആദായ നികുതി വകുപ്പും സ്ഥിരീകരിച്ചതായാണ് സൂചന.
ഇടപാടില്‍ താന്‍ മധ്യസ്ഥനായി എത്തിയതാണെന്നാണ് ഇന്നലെ പി ടി തോമസ് പറഞ്ഞത്. എന്നാല്‍ ഇത് വസ്തുതാവിരുദ്ധമെന്ന് സ്ഥലമുടമ രാജീവന്‍ പറഞ്ഞു. പി ടി തോമസിനെ വിളിച്ച് വരുത്തിയത് റിയല്‍ എസ്‌റ്റേറ്റുകാരനാണെന്ന് രാജീവന്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തി.
ഇടപാട് നടക്കുമ്പോള്‍ താന്‍ ഉണ്ടായിരുന്നില്ലെന്ന എംഎല്‍എയുടെ വാദവും തെറ്റാണ്. പണം കൈമാറുന്നതിന് തൊട്ടുമുന്‍പ് വരെ പി ടി തോമസ് വീട്ടിലുണ്ടായിരുന്നു. ആദായ നികുതി വകുപ്പ് വന്ന ശേഷമാണ് എംഎല്‍എ പോയതെന്നും രാജീവ് പറയുന്നു. റെയ്ഡ് നടക്കുന്നതിന് മുന്‍പേ താന്‍ പോയെന്നാണ് പി ടി തോമസ് ഇന്നലെ ന്യായീകരിച്ചത്.
കൊച്ചി അഞ്ചുമന ക്ഷേത്രത്തിന് സമീപം രാജീവന്റെ വീട്ടില്‍ നിന്നാണ് വ്യാഴാഴ്ച്ച 88 ലക്ഷം രൂപ പിടികൂടിയത്.


















