കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ വിടുതൽ ഹർജി ഹൈക്കോടതി തള്ളി. വിചാരണ നടത്താൻ തക്ക തെളിവുണ്ടെന്നും കേസിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം അംഗീകരിക്കാനാകില്ലെന്നും കോടതി പറഞ്ഞു. വിചാരണ നേരിടണമെന്നും ഹൈക്കോടതി അറിയിച്ചു.
44കാരിയായ കന്യാസ്ത്രീയെ കുറവിലങ്ങാട്ടെ മഠത്തിൽ വെച്ച് പലപ്പോഴായി 13 തവണ ലൈംഗികപീഡനത്തിന് ഇരയാക്കിയെന്നാണ് ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരായ കേസ്. കഴിഞ്ഞ വര്‍ഷമാണ് ബിഷപ്പിന് കോടതി ജാമ്യം അനുവദിച്ചത്.