കുവൈത്ത് സിറ്റി: കുവൈത്തില്‍ അഞ്ചുമാസമായി തുടരുന്ന കര്‍ഫ്യൂ ശനിയാഴ്ച രാത്രി അവസാനിക്കും. ആഗസ്റ്റ് 30ന് പുലര്‍ച്ച മൂന്നോടെ രാജ്യത്ത് നിലനില്‍ക്കുന്ന ഭാഗിക കര്‍ഫ്യൂ പിന്‍വലിക്കുമെന്ന് മന്ത്രിസഭ പ്രഖ്യാപിച്ചിട്ടുണ്ട്. മാര്‍ച്ച് 22നാണ് കുവൈത്തില്‍ ഭാഗികമായി കര്‍ഫ്യൂ ആരംഭിച്ചത്. ഇത് പിന്നീട് പൂര്‍ണ കര്‍ഫ്യൂ ആക്കി മാറ്റി. പിന്നീട് കോവിഡ് വ്യാപന തോത് കുറഞ്ഞതിെന്റ അടിസ്ഥാനത്തില്‍ ക്രമേണ നിയന്ത്രണങ്ങള്‍ ലഘൂകരിച്ച് സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
ഇതിന്റെ ഭാഗമായി കര്‍ഫ്യൂ സമയം കുറച്ചുകൊണ്ടുവന്ന് നിലവില്‍ രാത്രി ഒമ്പതുമുതല്‍ പുലര്‍ച്ച മൂന്നുവരെയാണ് കര്‍ഫ്യൂ. നിരവധി പേരെ കര്‍ഫ്യൂ ലംഘനത്തിന് കഴിഞ്ഞമാസങ്ങളില്‍ അറസ്റ്റ് ചെയ്തു. കര്‍ഫ്യൂ പിന്‍വലിക്കുന്നുവെങ്കിലും വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ സ്ഥിതി സൂക്ഷ്മമായി നിരീക്ഷിക്കും. ആവശ്യമെങ്കില്‍ പിന്നീട് വീണ്ടും നിയന്ത്രണങ്ങള്‍ കടുപ്പിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. കര്‍ഫ്യൂ ഒഴിവാക്കുന്നുവെങ്കിലും കോവിഡ് പ്രതിരോധ ഭാഗമായുള്ള നിയന്ത്രണങ്ങള്‍ രാജ്യത്ത് പൂര്‍ണമായും അവസാനിപ്പിച്ചിട്ടില്ല. കര്‍ഫ്യൂ ഒഴിവാകുന്നതോടെ വ്യാപാര സ്ഥാപനങ്ങള്‍ക്കും മറ്റു മേഖലകള്‍ക്കും പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ള സമയം ദീര്‍ഘിപ്പിച്ചുനല്‍കും.
കമേഴ്സ്യല്‍ കോംപ്ലക്സുകള്‍ രാത്രി പത്തുവരെയും റസ്റ്റാറന്റുകള്‍ രാത്രി 11 വരെയും പ്രവര്‍ത്തിക്കാന്‍ അനുവദിച്ചേക്കും. ക്രമേണ സമയം വര്‍ധിപ്പിച്ച് 24 മണിക്കൂറിലേക്ക് എത്തിക്കാനാണ് ആലോചന. നിലവില്‍ 50 ശതമാനം ജീവനക്കാരെ വെച്ച് പ്രവര്‍ത്തിക്കാന്‍ അനുവദിച്ച സ്ഥാപനങ്ങള്‍ തല്ക്കാലം അതേനിലയില്‍ പ്രവര്‍ത്തിക്കേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട്. നിയന്ത്രണങ്ങള്‍ നീക്കുന്നതിെന്റ അഞ്ചാംഘട്ടത്തിലേക്ക് കടക്കുന്നത് സംബന്ധിച്ച് പിന്നീട് മന്ത്രിസഭ തീരുമാനിക്കും. ഇൗ ഘട്ടത്തില്‍ മുഴുവന്‍ ജീവനക്കാര്‍ക്കും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കും.