ജിദ്ദ: ഇന്ത്യയില്‍ നിന്ന് സൗദിയിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ആരംഭിക്കണമെന്ന് സൗദി എയര്‍ലൈന്‍സ് അധികൃതരോട് സൗദിയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ പ്രവാസികള്‍ അഭ്യര്‍ഥിച്ചു. എന്നാല്‍ നിലവില്‍ ഇന്ത്യയില്‍ നിന്ന് സൗദിയിലേക്ക് വിമാന സര്‍വീസ് ഇല്ലെന്നും ഫ്‌ളൈറ്റ് ഷെഡ്യൂളുകള്‍ക്കായി സൗദിയയുടെ വെബ്‌സൈറ്റ് പരിശോധിക്കണമെന്നും പുതിയ ഫ്‌ളൈറ്റ് സര്‍വീസ് വന്നാല്‍ അത് സൈറ്റില്‍ ലഭ്യമാകുമെന്നും അധികൃതര്‍ മറുപടി നല്‍കി്.
ഇന്ത്യക്കാര്‍ക്ക് സൗദിയിലേക്ക് പ്രവേശിക്കാനാകുമോ എന്ന ചോദ്യത്തിനു 72 മണിക്കൂറിനുള്ളില്‍ എടുത്ത പി സി ആര്‍ ടെസ്റ്റും കാലാവധിയുള്ള വിസയും ഉണ്ടെങ്കില്‍ സൗദിയിലേക്ക് പ്രവേശിക്കുന്നതിനു തടസ്സമില്ലെന്ന് ജവാസാത്ത് ട്വിറ്റര്‍ അക്കൗണ്ടില്‍ മറുപടി നല്‍കിയിട്ടുണ്ട്.
ഇന്ത്യയില്‍ പ്രതിധിന കോവിഡ് കേസുകള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് ഇന്ത്യയുമായുള്ള വ്യോമയാന ബന്ധം താത്ക്കാലികമായി സൗദി നിര്‍ത്തിവെച്ചത്. ഇന്ത്യയ്ക്ക് പുറമെ അര്‍ജന്റീന,ബ്രസീല്‍ എന്നീ രാജ്യങ്ങള്‍ക്കും സൗദി അറേബ്യ യാത്ര വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.