അന്തരിച്ച ഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ സംസ്കാരം ഇന്ന്. ചെന്നൈ റെഡ് ഹിൽസ് ഫാം ഹൗസിൽ പതിനൊന്ന് മണിക്കാണ് സംസ്കാര ചടങ്ങുകൾ. പൂർണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം.
കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് നിയന്ത്രണങ്ങളോടെയാണ് ആളുകളെ പ്രവേശിപ്പിക്കുന്നത്. എസ്പിബിയുടെ മൃതദേഹം നുങ്കമ്പാക്കത്തെ വസതിയിൽ നിന്ന് റെഡ് ഹിൽസ് ഫാം ഹൗസിൽ എത്തിച്ചു.
ചെന്നൈ നുങ്കമ്പാക്കത്തെ വസതിയിൽ നടന്ന പൊതുദർശന ചടങ്ങളിലേക്ക് നൂറ് കണക്കിന് ആളുകളാണ് എത്തിയത്. രാഷ്ട്രീയ സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖരാണ് എസ്പിബിക്ക് ആദരാഞ്ജലികള്‍ അർപ്പിച്ചത്. പലരും തേങ്ങൽ അടക്കാൻ പാട് പെടുന്നുണ്ടായിരുന്നു. ആരാധകർക്ക് ഇപ്പോഴും തങ്ങളുടെ പ്രിയ ഗായകൻ വിട പറഞ്ഞു എന്ന് വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല.