മുഖ്യമന്ത്രി സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. 4 മന്ത്രിമാരും സ്വയം നിരീക്ഷണത്തിൽ പോയി. മലപ്പുറം ജില്ലാ കളക്ടർക്ക് കോവിഡ് ബാധിച്ച പശ്ചാത്തലത്തിലാണ് തീരുമാനം. മന്ത്രിമാരായ കെ റ്റി ജലിൽ, ഇചന്ദ്രശേഖരൻ, ഷൈലജ ടീച്ചർ, എ സി മൊയ്തീൻ, സുനിൽ കുമാർ, കടന്നപ്പള്ളി രാമചന്ദ്രൻ എന്നി ആറ് മന്ത്രിമാരാണ് സ്വയം നിരീക്ഷണത്തിൽ പോയത്. മുഖ്യമന്ത്രിയും നിരവധി മന്ത്രിമാരും പോയത് ഭരണ പ്രതിസന്ധി ഉണ്ടാക്കില്ലെന്ന് മന്ത്രി ജയരാജൻ പരഞ്ഞു. സ്പീക്കർ ശ്രീരാമകൃഷ്ണനും ക്വാറൻ്റിനിൽ പ്രവേശിച്ചു. ചീഫ് സെക്രട്ടറി ബിശ്വാസ് മേത്തയും നിരീക്ഷണത്തിലാണ്.
കരിപ്പൂർ വിമാന ദുരന്ത പ്രദേശം സന്ദർശിച്ചതിന്റെ സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവര്‍ സ്വയം നിരീക്ഷണത്തിൽ പോകാന്‍ തീരുമാനമെടുത്തത്. ഈ സാഹചര്യത്തിൽ നാളെ നടക്കുന്ന സ്വാതന്ത്ര്യ ദിന പരിപാടിയിൽ തിരുവനന്തപുരത്ത് സഹകരണ -ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ദേശീയ പതാക ഉയർത്തും. മറ്റ് ജില്ലകളിലും സമാനമായ ക്രമീകരണം വരുത്തും.