കൊച്ചി മെട്രോയുടെ തൈക്കുടം – പേട്ട സര്‍വ്വീസ് തിങ്കളാഴ്ച മുതല്‍ ആരംഭിക്കും. മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കും. ഇതോടെ കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടം പൂര്‍ത്തിയാകും.
അതേസമയം കൊച്ചി മെട്രോ സര്‍വീസ് സെപ്റ്റംബര്‍ ഏഴ് മുതല്‍ പുനരാരംഭിക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രത്യേക ക്രമീകരണമൊരുക്കിയാണ് സര്‍വീസുകള്‍ നടത്തുന്നത്. ഇതിനായുള്ള ഒരുക്കങ്ങളെല്ലാം ഇതിനോടകം തന്നെ പൂര്‍ത്തിയായിട്ടുണ്ട്. ലോക്ക്ഡൗണിന് പിന്നാലെ അഞ്ച് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് കൊച്ചി മെട്രോ വീണ്ടും ഓടിത്തുടങ്ങുന്നത്.
സാധാരണ നിലയില്‍ ആറ് മുതല്‍ ഏഴ് മിനിറ്റ് വരെയുള്ള വ്യത്യാസത്തിലാണ് കൊച്ചി മെട്രോ സര്‍വീസ് നടത്തിയിരുന്നത്. എന്നാല്‍ കോവിഡ് സാഹചര്യത്തില്‍ മെട്രോ വീണ്ടും ഓടിത്തുടങ്ങുമ്പോള്‍ രണ്ട് സര്‍വീസുകള്‍ തമ്മിലുള്ള ഇടവേള ദീര്‍ഘിപ്പിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് ശേഷം 20 മിനിറ്റ് ഇടവേളയിലായിരിക്കും ഇനി സര്‍വീസ് നടത്തുക. ഓരോ സര്‍വീസിന് ശേഷവും മെട്രോ അണുവിമുക്തമാക്കുമെന്നും അധികൃതര്‍ അറിയിച്ചു.