കാസര്‍ഗോഡ്: ബദിയുടുക്കയില്‍ ഒന്നരവയസുകാരന്‍ പൊതുകിണറ്റില്‍ വീണ് മരിച്ച സംഭവം കൊലപാതകം. മരിച്ച സ്വാതിക്കിന്റെ അമ്മ പെര്‍ളത്തടുക്ക സ്വദേശി ശാരദയെ പോലീസ് അറസ്റ്റ് ചെയ്തു. കുടുംബ വഴക്കിനെ തുടര്‍ന്ന് കുഞ്ഞിനെ കിണറ്റില്‍ എറിഞ്ഞ് കൊല്ലുകയായിരുന്നു എന്ന് ഇവര്‍ പോലീസിന് മൊഴി നല്‍കി.
കഴിഞ്ഞ ഡിസംബര്‍ നാലിനാണ് കുഞ്ഞിനെ മരിച്ച നിലയില്‍ കിണറ്റില്‍ കണ്ടെത്തിയത്. കുട്ടി തനിയെ കിണറ്റില്‍ വീണതാകാമെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് കുഞ്ഞിനെ ആരെങ്കിലും കിണറ്റില്‍ എറിഞ്ഞതാകുമെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് അമ്മ കുറ്റം സമ്മതിച്ചത്.










