ബെയ്‌റൂട്ട് : ലെബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടില്‍ ഉണ്ടായ ഉഗ്രസ്ഫോടനമാ നടന്നിട്ട് നാലുദിവസം പിന്നിടുമ്ബോഴും അറുപതിലധികം ആളുകളെ ഇനിയും കണ്ടെത്താനായിട്ടില്ല . ലെബനനില്‍ നടന്ന ഇരട്ട സ്ഫോടനത്തില്‍ ഇതുവരെ 150 അധികം ആളുകള്‍ മരിച്ചെന്നും ലെബനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
സ്ഫോടനത്തില്‍ 154 ആളുകള്‍ മരിച്ചു അതില്‍ 25 പേരെ തിരിച്ചറിഞ്ഞിട്ടില്ല. കൂടാതെ അറുപതിലധികം ആളുകളെ ഇതുവരെകണ്ടെത്താനായിട്ടില്ല. സ്ഫോടനത്തില്‍ 5000 ത്തോളം ആളുകള്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട് ഇവരില്‍ തന്നെ 120 പേരുടെ നില അതീവ ഗുരുതരമാണ് എന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Also read: തെലങ്കാന തുരങ്ക അപകടം; ചെളിയും വെള്ളവും ഒഴുകിയിറങ്ങുന്നു, രക്ഷാപ്രവർത്തകരുടെ ജീവനും ഭീഷണി
സ്ഫോടനത്തിന്റെ അന്വേഷണത്തിന്റെ ഭാഗമായി 16 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്
അതേസമയം ലബനനെ സഹായിക്കുന്നതിന് വേണ്ടി ചേരുന്ന ഒരു സംയുക്ത കോണ്‍ഫെറെന്‍സില്‍ പങ്കെടുക്കുമെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു.



















