കെ.അരവിന്ദ്
ഒരു സാമ്പത്തിക വര്‍ഷത്തില്‍ രണ്ട് കമ്പനികളിലായി ജോലി ചെയ്‌തവര്‍ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുമ്പോള്‍ നല്‍കുന്ന വിവരങ്ങള്‍ കൃത്യമാണോയെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. ഇത്തരം സാഹചര്യത്തില്‍ രണ്ട് ഫോം 16 ആണ് നിങ്ങള്‍ക്ക് ലഭിക്കുക. അവയിലെ വിവരങ്ങള്‍ യാന്ത്രികമായി റിട്ടേണില്‍ രേഖപ്പെടുത്തിയാല്‍ മാത്രം മതിയാകില്ല.
ഒരേ സാമ്പത്തിക വര്‍ഷം ജോലി ചെയ്‌ത രണ്ട് തൊഴിലുടമയ്‌ക്കും നിക്ഷേപങ്ങള്‍ സംബന്ധിച്ച ഒരേ വിവരങ്ങള്‍ നല്‍കുകയും പുതിയ തൊഴിലുടമയ്‌ക്ക് പഴയ കമ്പനിയിലെ ശമ്പളം സംബന്ധിച്ച വിവരങ്ങള്‍ നല്‍കാതെ പോവുകയും ചെയ്‌തിട്ടുണ്ടെങ്കില്‍ നിങ്ങള്‍ നല്‍കേണ്ട നികുതി സംബന്ധിച്ച ഫോം 16ലെ വിവരം കൃത്യമാകണമെന്നില്ല. അത്തരം സന്ദര്‍ഭത്തില്‍ നികുതി നിങ്ങള്‍ സ്വന്തം നിലയില്‍ പുനര്‍നിര്‍ ണയിക്കേണ്ടതുണ്ട്. രണ്ട് തൊഴിലുടമയുടെയും കൈവശം നിങ്ങളുടെ വരുമാനം സംബന്ധിച്ച പൂര്‍ണമായ വിവരമില്ലാത്തതിനാല്‍ രണ്ട് വട്ടം നികുതി ഇളവുകള്‍ കണക്കാക്കിയിരിക്കാന്‍ സാധ്യതയുണ്ട്.
എച്ച്‌ആര്‍എ, എല്‍ടിഎ തുടങ്ങിയവയിന്മേല്‍ കിട്ടുന്ന ഇളവുകള്‍ നിങ്ങള്‍ ജോലി ചെയ്‌ത കാലയളവുമായി ബന്ധപ്പെടുത്തി കണക്കാക്കുന്നതിനാല്‍ അതില്‍ പിശകുണ്ടാകാന്‍ സാധ്യതയില്ല. അതേ സമയം ആദായ നികുതി നിയമം സെക്ഷന്‍ 80 സി പ്രകാരമുള്ള ഇളവുകളും നിക്ഷേപങ്ങളും ഭവനവായ്‌പയുടെ പലിശ പോലുള്ളവക്ക് ലഭിക്കുന്ന ഇളവുകളും ആവര്‍ത്തിക്കപ്പെടാന്‍ സാധ്യതയുണ്ട്. അതിനാല്‍ രണ്ട് തൊഴിലുടമകളും നിങ്ങള്‍ നല്‍കേണ്ട നികുതി കുറച്ച് കണക്കാക്കുകയും നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ നല്‍കേണ്ടതിനേക്കാള്‍ കുറഞ്ഞ നികുതി മാത്രം ടിഡിഎസ് ആയി പിടിക്കുകയും ചെയ്‌തിട്ടുണ്ടാകാം. ഇത്തരം സാഹചര്യത്തില്‍ ബാക്കിയുള്ള നികുതി സ്വന്തം നിലയില്‍ നിങ്ങള്‍ അടക്കേണ്ടതുണ്ട്. നികുതി അടയ്‌ക്കുന്നത് വൈകിയതിന് പ്രതിമാസം ഒരു ശതമാനം എന്ന നിരക്കില്‍ പലിശ കണക്കാക്കി നല്‍കുകയും വേണം.
നികുതി ഇളവിനുള്ള രേഖകള്‍ കൃത്യസമയത്ത് ഹാജരാക്കിയില്ലെങ്കില്‍ തൊഴിലുടമ അധിക നികുതി ടിഡിഎസായി ഈടാക്കാറുണ്ട്. എച്ച്‌ആര്‍എയ്‌ക്കുള്ള നികുതി ഇളവിനുള്ള രേഖകളായ വാടക കരാറും രശീതും സമര്‍പ്പിച്ചില്ലെങ്കില്‍ ആ ഇളവ് നഷ്‌ടപ്പെടാം. അത്തരം സാഹചര്യങ്ങളില്‍ എച്ച്‌ആര്‍എയ്‌ക്കു ള്ള നികുതി ഇളവ് ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുമ്പോള്‍ നേരിട്ട് അവകാശപ്പെടാവുന്നതാണ്. അധികമായി ഈടാക്കിയ നികുതി റീഫണ്ടായി ലഭിക്കാന്‍ ഇത് സഹായകമാകും.
അഞ്ച് വര്‍ഷത്തെ തുടര്‍ച്ചയായ സേവനം പൂര്‍ത്തിയാക്കുന്നതിന് മുമ്പ് എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടിലെ (ഇപിഎഫ്) നിക്ഷേ പം പിന്‍വലിക്കുകയാണെങ്കില്‍ ടിഡിഎസ് ഈടാക്കുന്നതാണ്. പിന്‍വലിക്കുന്ന തുക 50,000 രൂപക്ക് മുകളിലാണെങ്കില്‍ 10 ശതമാനം ടിഡിഎസ് ഈടാക്കുകയാണ് ചട്ടം. അഞ്ച് വര്‍ ഷത്തിന് മുകളില്‍ ജോലി ചെയ്‌തിട്ടുണ്ടെങ്കില്‍ ടിഡിഎസ് ബാധമകല്ല. പഴയ തൊഴിലുടമയുടെ കീഴിലുണ്ടായിരുന്ന ഇപിഎഫ് പിന്‍വലിക്കാതെ അത് പുതിയ തൊഴിലുടമയുടെ കീഴിലുള്ള ഇപിഎഫ് അക്കൗണ്ടിലേക്ക് ട്രാന്‍സ്‌ഫര്‍ ചെയ്യുകയാണെങ്കില്‍ മാത്രമേ പ ഴയ ഇപിഎഫ് നിക്ഷേപ കാലയളവ് കൂടി നികു തി ഇളവിനായി പരിഗണിക്കുകയുള്ളൂ. ഉദാഹരണത്തിന് പഴയ തൊഴിലുടമയുടെ കീഴില്‍ നാല് വര്‍ഷവും പുതിയ തൊഴിലുടമയുടെ കീ ഴില്‍ ഒരു വര്‍ഷവുമാണ് പൂര്‍ത്തിയാക്കിയതെ ന്ന് കരുതുക. പഴയ ഇപിഎഫ് ബാലന്‍സ് പുതിയ അക്കൗണ്ടിലേക്ക് ട്രാന്‍സ്‌ഫര്‍ ചെ യ്‌താല്‍ തുക പിന്‍വലിക്കുമ്പോള്‍ ടിഡിഎസ് ഒഴിവാക്കാം. അങ്ങനെ ചെയ്‌തില്ലെങ്കില്‍ രണ്ട് അക്കൗണ്ടിലെയും ബാലന്‍സ് പിന്‍വലിക്കുമ്പോള്‍ ടിഡിഎസ് ബാധകമാകും.