ചെന്നൈ: മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ വീട് ‘വേദ നിലയം’ മുഖ്യമന്ത്രിയുടെ വസതിയാക്കാനുള്ള നീക്കുമായി തമിഴ്നാട് സര്‍ക്കാര്‍. സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഇക്കാര്യം മദ്രാസ് ഹൈക്കോടതിയില്‍ അറിയിച്ചു.
ജയലളിതയുടെ വസതി സ്മാരകമാക്കുന്നതിനെതിരെ റെസിഡന്‍സ് അസോസിയേഷന് നല്കിയ ഹര്‍ജി പരിഗണിക്കവെയാണ് തമിഴ്നാട് സര്‍ക്കാര്‍ ഇക്കാര്യം കോടതിയെ അറിയിച്ചത്. വേദ നിലയം സ്മാരകം ആക്കുന്നതിനേക്കാള്‍ തമിഴ്നാട് മുഖ്യമന്ത്രിയുടെ വസതിയാക്കി മാറ്റുന്നതിനാണ് ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നതെന്ന് അഡ്വക്കേറ്റ് ജനറല്‍ കോടതിയെ അറിയിച്ചു.
ജയലളിതയുടെ വസതി സ്മാരകമാക്കുന്നത് സമീപത്തെ മറ്റ് താമസക്കാരുടെ സമാധാന ജീവിതത്തെ ബാധിക്കും എന്ന് ചൂണ്ടിക്കാട്ടിയാണ് പോയസ് ഗാർഡനും കസ്തൂരി എസ്റ്റേറ്റ് ഹൗസ് അസോസിയേഷനും കോടതിയെ സമീപിച്ചത്.