തമിഴ്‌നാട്ടില്‍ രണ്ടുപേരെ കൊലപ്പെടുത്തി വന്‍ കവര്‍ച്ച. സിര്‍ക്കഴിയില്‍ ജ്വല്ലറി ഉടമയുടെ ഭാര്യയും മകനും കൊല്ലപ്പെട്ടു. ജ്വല്ലറി ഉടമ ധന്‍രാജിന്റെ ഭാര്യ ആശ, മകന്‍ അഖില്‍ എന്നിവരാണ് മരിച്ചത്. 16 കിലോ സ്വര്‍ണം കവര്‍ന്നു. രാജസ്ഥാന്‍കാരനായ കൊള്ളക്കാര്‍ പോലീസുമായി ഏറ്റുമുട്ടി. കവര്‍ച്ചക്കാരില്‍ ഒരാള്‍ കൊല്ലപ്പെട്ടു.
രക്ഷപ്പെട്ട കൊള്ളക്കാരില്‍ നാലുപേരെ ഇരിക്കൂറില്‍ വെച്ച് പോലീസ് പിടികൂടി. സ്വര്‍ണം വീണ്ടെടുക്കാന്‍ ശ്രമിച്ച പോലീസുകാരന് നേരെ ആക്രമണം. പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത് കൊള്ള സംഘാംഗമായ മണിബാല്‍ ആണ്.