മധുര: നടക്കാനിരിക്കുന്ന തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി-എഐഎഡിഎംകെ സഖ്യം തുടരുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ. ശനിയാഴ്ച മധുരയില്‍ പാര്‍ട്ടി കോര്‍ കമ്മിറ്റി യോഗത്തിനുശേഷമാണ് നദ്ദ പ്രഖ്യാപനം നടത്തിയത്.
തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ.പളനിസ്വാമി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവരുമായി കൂടിക്കാഴ്ച നടത്തി രണ്ടാഴ്ചയ്ക്കു ശേഷമാണ് സുപ്രധാന പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്.
2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ ബിജെപിയും എഐഎഡിഎംകെ-യും ഒന്നിച്ചാണ് മത്സരിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിലും ഒന്നിച്ച് മത്സരിക്കുമെന്ന് എഐഎഡിഎംകെ പറഞ്ഞിരുന്നെങ്കിലും ഇക്കാര്യം ബിജെപി ഔദ്യോഗികമായി പ്രഖ്യപിച്ചിരുന്നില്ല.











