
ബൈറൂത്തിലെ കുടിയേറ്റ തൊഴിലാളികൾക്ക് ഒരുലക്ഷം യു.എസ് ഡോളർ സഹായവുമായി ഷാർജ സലാം ബെയ്റൂത്
പോർട്ട് ബൈറൂത്തിലെ സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ സഹായിക്കുന്നതിനായി യു.എ.ഇയിൽ ആരംഭിച്ച അന്താരാഷ്ട്ര അടിയന്തര സഹായ ക്യാമ്പയിൻ സലാം ബൈറൂത് കുടിയേറ്റ തൊഴിലാളികളെ തിരിച്ചയക്കുന്നതിന് ഒരുലക്ഷം യു.എസ് ഡോളർ അനുവദിച്ചു. ലബനാൻ തലസ്ഥാനത്ത് താമസ സ്ഥലവും ഭക്ഷണവുമില്ലാതെ കഴിയുന്ന തൊഴിലാളികൾക്കാണ് സഹായം എത്തിക്കുക .