
ഭീമ-കൊറേഗാവ് കേസ്: വരവരറാവുവിന് ജാമ്യം
വാദ പ്രതിവാദങ്ങള്‍ക്കിടെ റാവുവിന്റെ പ്രായവും ആരോഗ്യസ്ഥിതിയും മാനിക്കണമെന്ന് പലകുറി കോടതി എന്‍ഐഎയെ ഓര്‍മപ്പെടുത്തിയിരുന്നു. 80 കാരന്റെ ജീവിത നിലവാരമെന്തെന്നും കോടതി എന്‍ഐഎയോട് ചോദിക്കുകയുണ്ടായി. 2018 ആഗസ്റ്റ് 28 നാണ് ഭീമ കൊറേഗാവ് കേസില്‍ വരവരറാവു അറസ്റ്റിലായത്.