
കുവൈത്തില്‍ അവധിക്കുപോയ ജീവനക്കാരോട് തിരിച്ചുവരാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു
കുവൈത്തിലെ അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍നിന്ന് അവധിക്ക് നാട്ടില്‍പോയ വിദേശ ജീവനക്കാരോട് 25 ദിവസത്തിനകം തിരിച്ചെത്താന്‍ നിര്‍ദ്ദേശം. സര്‍ക്കാര്‍ ഉത്തരവ് അനുസരിച്ച് സ്ഥാപനങ്ങള്‍ ജീവനക്കാര്‍ക്ക് അറിയിപ്പ് നല്‍കിയിട്ടുണ്ട്. 25 ദിവസത്തിനകം തിരിച്ചെത്തിയില്ലെങ്കില്‍ വിസ റദ്ദാവുമെന്നാണ് സര്‍ക്കാര്‍ മുന്നറിയിപ്പ്.