
പുതിയൊരു ചരിത്രത്തിന് തുടക്കമാകുന്നു; പശ്ചിമേഷ്യയില്‍ ഇനി പുതിയ സമവാക്യങ്ങള്‍
ബഹ്റൈനും യു.എ.ഇയും ഇസ്രായേലുമായി നയതന്ത്ര ബന്ധത്തിന് കരാര്‍ ഒപ്പിട്ടതോടെ തുടക്കം കുറിക്കുന്നത് പുതിയൊരു ചരിത്രത്തിന്. പുതിയൊരു മധ്യ പൂര്‍വേഷ്യയുടെ ഉദയമെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ചരിത്ര നിമിഷത്തെ വിശേഷിപ്പിച്ചത്. ഭിന്നതയുടെയും സംഘര്‍ഷങ്ങളുടെയും ദശാബ്ദങ്ങള്‍ക്കുശേഷം പുതിയൊരു ഉദയമുണ്ടായിരിക്കുന്നുവെന്ന് വൈറ്റ് ഹൗസിലെ സൗത്ത് ലോണില്‍ നടന്ന ഒപ്പുവെക്കല്‍ ചടങ്ങില്‍ ട്രംപ് പറഞ്ഞു.