
അക്കൗണ്ടബിലിറ്റി അതോറിറ്റിയെ നിയന്ത്രിക്കാന്‍ പുതിയ നിയമം; യു.എ.ഇ പ്രസിഡന്റ് അംഗീകാരം നല്‍കി
അബൂദാബി അക്കൗണ്ടബിലിറ്റി അതോറിറ്റിയെ നിയന്ത്രിക്കുന്ന പുതിയ നിയമത്തിന് യു.എ.ഇ പ്രസിഡന്റ് ഹിസ് ഹൈനസ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ അംഗീകാരം. പൊതു സമ്പദ് വ്യവസ്ഥ നിരീക്ഷിച്ച് സുതാര്യതയും സുസ്ഥിരതയും സര്‍ക്കാര്‍ സംവിധാനം വഴി ഉറപ്പാക്കുകയാണ് നിയമത്തിന്റെ ലക്ഷ്യം. അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധസേന ഉപ സര്‍വ സൈന്യാധിപനുമായ ഹിസ് ഹൈനസ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ കീഴില്‍ സാമ്പത്തിക ഭരണ സ്വാതന്ത്ര്യത്തോടെയുള്ള വിഭാഗമാണ് നിയമ നിര്‍വഹണം നടത്തുക.