Tag: Sudheer nath

പാർലമെന്റില്‍ പുതിയ അകത്തളം വരുന്നു

രാജ്യം കോവിഡിന്റെ അതിഭീകരമായ താണ്ഡവ നൃത്തത്തിൽ വിറങ്ങലിച്ചുനിൽക്കുകയാണ്. കോവിഡിനെ നിയന്ത്രിക്കുവാൻ വാക്സിൻ എന്നു വരും എന്നുള്ള ചർച്ചയാണ് വ്യാപകം. ഏറെ പ്രതീക്ഷയിൽ കാത്തിരിക്കുന്ന ഒരു സമൂഹം നമ്മുടെ രാജ്യത്തുണ്ട്. വാക്സിൻ പരീക്ഷണം രാജ്യത്തിന്റെ പലഭാഗങ്ങളിലും ശാസ്ത്രജ്ഞന്മാർ ഗൗരവമായി നടത്തിവരികയാണ്.

Read More »

ഭാരത മാതാ ബാലറ്റ് ബോക്സ് (തൃക്കാക്കര സ്‌ക്കെച്ചസ്)

സുധീര്‍നാഥ് ഭാരത മാതായില്‍ എസ്എഫ്ഐ ശക്തമാകുന്നതിനിടെയാണ് 1979ലെ ദേവദാസിന്‍റെ കോളേജ് മാസിക വലിയ വിവാദവുമാകുന്നത്. മാഗസിന്‍റെ മുഖചിത്രത്തില്‍ ഒരു പെണ്‍കുട്ടിയുടെ പേര് ഒട്ടേറെ തവണ എഴുതി വെച്ചത് ഏതോ വിരുതന്‍ കണ്ടെത്തി. അത് വലിയ

Read More »

ത്യക്കാക്കരയിലെ വിദ്യാര്‍ത്ഥി രാഷ്ട്രീയം (തൃക്കാക്കര സ്‌ക്കെച്ചസ്)

സുധീര്‍നാഥ് ഇടുക്കി, വട്ടവടയിലെ അഭിമന്യു. കേരളമൊന്നാകെ, മലയാളികളെല്ലാം ഏറ്റു പറഞ്ഞ പേര്. വട്ടവടയിലെ മിടുക്കനായിരുന്ന അഭിമന്യു രക്തസാക്ഷിയായി. അടുത്തകാലത്ത് വിദ്യാര്‍ത്ഥി രാഷ്ട്രീയ രംഗത്ത് മാത്രമല്ല, സംസ്ഥാന രാഷ്ട്രീയത്തില്‍ തന്നെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമാണ്

Read More »

ഓണവിരുന്നും, തിരുവോണസദ്യയും (തൃക്കാക്കര സ്ക്കെച്ചസ്)

തെയ്യങ്ങളുടെ നാടായ വടക്കന്‍ കേരളത്തില്‍ ഓണത്തിന് മാത്രമുള്ള തെയ്യമാണ് ഓണത്തെയ്യം. മഹാബലി സങ്കല്‍പ്പത്തിലുള്ള ഈ നാട്ടുദൈവത്തിന് ഓണത്താര്‍ എന്നാണ് പേര്. വണ്ണാന്‍മാരാണ് ഓണത്തെയ്യം കെട്ടിയാടുന്നത്. ഓണ തെയ്യത്തില്‍ തന്നെ സംസാരിക്കുന്ന തെയ്യത്തെ ഓണേശ്വരന്‍ എന്ന് പറയുന്നു. വായ തുറക്കാതെ സംസാരിക്കുന്നതിനാല്‍ പൊട്ടന്‍ തെയ്യം എന്നും അറിയപ്പെടുന്നു.

Read More »

പ്രണാബ്ദാ…പ്രണാം….

പ്രണാബ് കുമാര്‍ മുഖര്‍ജി ഇന്ത്യയുടെ 13ാം രാഷ്ട്രപതിയായിരുന്നു. പ്രണാബ്ദാ എന്നാണ് അദ്ദേഹത്തോട് അടുപ്പമുള്ളവര്‍ വിളിക്കുക. മുന്‍ രാഷ്ട്രപതി പ്രണാബ് കുമാര്‍ മുഖര്‍ജിയുടെ ഓര്‍മ്മശക്തി അപാരമാണ്. അദ്ദേഹത്തെ അടുത്തറിയുന്നവര്‍ ഒരുപോലെ സമ്മതിക്കുന്ന ഒരു കാര്യമാണത്. ڇഎവിടുന്ന് കിട്ടി താങ്കള്‍ക്ക് ഇങ്ങനെ ഓര്‍മ്മ ശക്തിڈ എന്ന് ചോദിച്ചപ്പോള്‍, ڇഅമ്മയാണ് തന്‍റെ ഓര്‍മ്മ ശക്തി പരുവപ്പെടുത്തിയത്ڈ എന്നാണ് മറുപടി നല്‍കിയത്. വളരെ ചെറുപ്പത്തില്‍ ഓരോ ദിവസവും നടന്ന കാര്യങ്ങള്‍ ക്രമമായി അമ്മ പറയുവാന്‍ ആവശ്യപ്പെടും. ഓരോ ചെറു കാര്യങ്ങളും അക്കമിട്ട് പറയിപ്പിക്കും.

Read More »

ത്യക്കാക്കരയിലെ ആന, കുതിര, കുറുക്കന്‍ (സ്‌ക്കെച്ചസ് – 06)

ത്യക്കാക്കരയിലെ മൊട്ട കുന്നുകളിലെ കുറുക്കന്‍മാര്‍ പ്രശസ്തമായിരുന്നു. ഇന്ന് അവിടെ മൊട്ട കുന്നുകളും, കുറുക്കന്‍മാരും ഇല്ല. കുറ്റികാടുകളില്ല. കുറുക്കന്‍മാര്‍ ഓലി ഇടുന്ന ശബ്ദം കുട്ടിക്കാലത്ത് പലപ്പോഴും കേട്ടിട്ടുണ്ട്. അനുസരിച്ചില്ലെങ്കില്‍ കുറുക്കനിട്ട് കൊടുക്കുമെന്ന് വീട്ടില്‍ പേടിപ്പിച്ചിരുന്നത് ഒരു ചിരിയോടെ ഇപ്പോള്‍ ഓര്‍ക്കുന്നു. കാട്ടുമുയലും, കീരിയും എത്ര എണ്ണം…

Read More »

തൃക്കാക്കര ക്ഷേത്രവും സിനിമകളും…. (തൃക്കാക്കര സ്‌ക്കെച്ചസ് -03)

ഈ പഴയ സിനിമാ പാട്ട് നവോദയ അപ്പച്ചൻ 1979 ൽ നിർമ്മിച്ച് സംവിധാനം ചെയ്ത മാമാങ്കം എന്ന സിനിമയിൽ നിന്നുള്ളതാണ്. എന്റെ കുട്ടിക്കാലത്താണ് മാമാങ്കം എന്ന സിനിമയിലെ ഈ പാട്ടിന്റെ പൂർണ്ണ ഭാഗം തൃക്കാക്കര ക്ഷേത്രമുറ്റത്ത് ഷൂട്ടിങ്ങ് നടന്നത്. നവോദയ തൃക്കാക്കരയിൽ ആയതു കൊണ്ടാകും മാമാങ്കത്തിന്റെ ഷൂട്ടിങ്ങ് തൃക്കാക്കര ക്ഷേത്രത്തിന്റെ മുറ്റത്ത് നടത്തിയത്. പ്രേം നസീർ , ജയൻ , ബാലൻ കെ നായർ, തിക്കുറുശ്ശി , ഗോവിന്ദൻകുട്ടി, കവിയൂർ പൊന്നമ്മ , കെ. ആർ വിജയ തുടങ്ങി വൻ നിര താരങ്ങൾ ക്ഷേത്ര മുറ്റത്ത് എത്തിയിട്ടുണ്ട്. നൂറ്കണക്കിന് എക്സ്ട്രാ നടൻ മാരും നടികളും  മേക്കപ്പിട്ട് ക്ഷേത്രമതിലിനകത്ത് ഉണ്ടായിരുന്നു. ഷൂട്ടിങ്ങ് കാണാൻ ആയിരങ്ങൾ കൂടിയിരുന്നു.

Read More »

ചാരായക്കടയും കള്ള് ഷാപ്പും ( തൃക്കാക്കര സ്‌ക്കെച്ചസ് – 02)

കേരളത്തില്‍ പ്രമുഖരായ രണ്ട് അബ്ക്കാരികളാണ് ഉണ്ടായിരുന്നത്. കൊടുങ്ങല്ലൂര്‍കാരന്‍ കെ. എസ് ചാത്തുണ്ണിയും, പാലാക്കാരന്‍ മണര്‍കാട് പാപ്പനും. പാലായിലെ മഹാറാണി മദ്യഷാപ്പ് വളരെ പ്രശസ്തമാണ്. പില്‍ക്കാലത്ത് കോഴിക്കോട് പ്രശസ്തമായ മഹാറാണി ബാര്‍ ഹോട്ടലും അദ്ദേഹത്തിന്‍റെ തന്നെ നിര്‍മ്മിതിയാണ്. ചാത്തുണ്ണിയുടേതാണ് പ്രശസ്തമായ ത്യശ്ശൂരിലെ എലയ്റ്റ് ബാര്‍ ഹോട്ടല്‍. മണര്‍കാട് പാപ്പനെ ചുറ്റിപ്പറ്റി രസകരമായ ഒട്ടേറെ കഥയുണ്ട്. തന്‍റെ കടയിലേക്ക് മദ്യപന്മാരെ ആകര്‍ഷിക്കുന്നതിന് വേണ്ടി ഒരു നല്ല പരസ്യവാചകം വേണമെന്ന് അദ്ദേഹം ഒരിക്കല്‍ തീരുമാനിച്ചു.

Read More »

കാര്‍ട്ടൂണിലൂടെ നര്‍മ്മ മനസ്സുകള്‍ കീഴടക്കിയ സുധീര്‍ നാഥ്

ജിഷ ബാലന്‍ വരകളിലൂടെ മനുഷ്യരെ ചിരിപ്പിക്കുക എന്നത് പ്രയാസമാണ്. എന്നാല്‍ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും കഴിയുന്നത് ഒരു കാര്‍ട്ടൂണിസ്റ്റിനായിരിക്കും. സമകാലിക രാഷ്ട്രീയ പ്രശ്‌നങ്ങളെ കാര്‍ട്ടൂണിലൂടെ ഹാസ്യവത്കരിച്ച് നര്‍മ്മ മനസ്സുകള്‍ കീഴക്കിയ, കേരളത്തിന്‍റെ പ്രിയപ്പെട്ട കാര്‍ട്ടൂണിസ്റ്റാണ് സുധീര്‍

Read More »