
എം.ശിവശങ്കറിന് സസ്പെൻഷൻ; റിപ്പോർട്ട് പഠിച്ചശേഷം തുടർനടപടിയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: മുൻ ഐടി സെക്രട്ടറി ശിവശങ്കറിനെ സർവീസിൽനിന്നും അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയൻ. സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണത്തില്‍ ചീഫ് സെക്രട്ടറി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രി നടപടി പ്രഖ്യാപിച്ചത്.