
ഓഹരി വിപണി മുന്നേറ്റം തുടരുന്നു; നിഫ്‌റ്റി 11,900ന് മുകളില്‍
സെന്‍സെക്‌സ് ഇന്ന് 163 പോയിന്റും നിഫ്‌റ്റി 41 പോയിന്റും നേട്ടം രേഖപ്പെടുത്തി. സെന്‍സെക്‌സ് 40,707 പോയിന്റിലാണ് ക്ലോസ് ചെയ്‌തത്. 40,976 പോയിന്റ് വരെ ഉയര്‍ന്നിരുന്നുവെങ്കിലും 41,000 എന്ന നിലവാരം മറികടക്കാന്‍ കഴിഞ്ഞില്ല.