Tag: script prepared

സെക്രട്ടറിയേറ്റ് തീവെപ്പ്: മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയെന്ന് കെ.സുരേന്ദ്രൻ

സെക്രട്ടറിയേറ്റിലെ പ്രോട്ടോകോൾ ഓഫീസ് തീവെച്ച് നശിപ്പിച്ചത് മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രൻ. സ്വർണ്ണക്കടത്ത് കേസിന്റെ അന്വേഷണം അട്ടിമറിക്കാനുള്ള തുടർച്ചയായ ശ്രമത്തിൻെറ ഭാ​ഗമായാണ് സെക്രട്ടറിയേറ്റിന് തീവെച്ചതെന്ന് തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മാസം 13ാം തിയ്യതി പൊതുഭരണവകുപ്പ് പുറത്തിറക്കിയ സർക്കുലറിൽ സെക്രട്ടറിയേറ്റിൽ തീപ്പിടുത്തം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് നൽകുന്നു.

Read More »