Tag: ranks

സംസ്ഥാനത്തെ കീം പ്രവേശന പരീക്ഷാ റാങ്കുകള്‍ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് മ​ന്ത്രി ഡോ. ​കെ. ടി. ​ജ​ലീ​ൽ പ്ര​ഖ്യാ​പി​ച്ചു

സംസ്ഥാനത്തെ കീം പ്രവേശന പരീക്ഷാ റാങ്കുകള്‍ പ്രഖ്യാപിച്ചു. എന്‍ജിനിയറിങ് വിഭാഗത്തില്‍ കോട്ടയം തെളളകം സ്വദേശി കെ എസ് വരുണിനാണ് ഒന്നാം റാങ്ക്. കണ്ണൂര്‍ മാതമംഗലം സ്വദേശി ഗോകുല്‍ ഗോവിന്ദിന് രണ്ടാം റാങ്കും, മലപ്പുറം നെടിയപറമ്പ് സ്വദേശി പി നിയാസ് മോന് മൂന്നാം റാങ്കും ലഭിച്ചു. ഫാര്‍മസി പ്രവേശന പട്ടികയില്‍ തൃശൂര്‍ ചൊവ്വന്നൂര്‍ സ്വദേശി അക്ഷയ് കെ. മുരളീധരനാണ് ഒന്നാമെത്തിയത്.

Read More »

രാജ്യത്ത് 24 മണിക്കൂറില്‍ 90,802 പേര്‍ക്ക് കോവിഡ്; ബ്രസീലിനെ മറികടന്ന് ലോകത്ത് ഇന്ത്യ രണ്ടാമത്

ലോകത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ ബ്രസീലിനെ മറികടന്ന് രണ്ടാമത്. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 90,802 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് 41.37 ലക്ഷം രോഗബാധിതരുളള ബ്രസീലിനെ ഇന്ത്യ മറികടന്നത്. ഇന്ത്യയില്‍ നിലവില്‍ 42.04 ലക്ഷം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 1,016 പേര്‍ മരിച്ചു. ഇതുവരെ 32.50 ലക്ഷം പേര്‍ രോഗമുക്തി നേടി.

Read More »