
കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ടിനായി പൂര്‍ണമായ വിവരങ്ങള്‍ നല്‍കണം; കുവൈത്ത് ഇന്ത്യന്‍ എംബസി
കുവൈത്തിലെ ഇന്ത്യന്‍ എംബസിയില്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ടില്‍ നിന്നു ധനസഹായത്തിനായി അപേക്ഷിക്കുന്ന അപേക്ഷകര്‍ പൂര്‍ണമായ വിവരങ്ങള്‍ നല്‍കണമെന്ന് ഇന്ത്യന്‍ എംബസി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. അപേക്ഷകള്‍ എംബസി ആസ്ഥാനത്ത് സ്ഥാപിച്ചിരിക്കുന്ന പെട്ടിയിലോ ഫഹാഹീല്‍, അബ്ബാസിയ, കുവൈത്ത് സിറ്റി എന്നിവിടങ്ങളിലെ പാസ്പോര്‍ട്ട് സേവന കേന്ദ്രങ്ങളില്‍ സജ്ജീകരിച്ചിരിക്കുന്ന പെട്ടികളിലോ നിക്ഷേപിക്കാം.