
കോവിഡ് പരിശോധനയില്‍ വര്‍ധന; രാജ്യത്ത് പ്രതിദിനം ശരാശരി 8 ലക്ഷത്തിലധികം ടെസ്റ്റുകള്‍
സമയബന്ധിതവും ഊര്‍ജിതവുമായ പരിശോധനയും ഫലപ്രദമായ ചികിത്സയും കോവിഡ് മഹാമാരിക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തിനു കരുത്തുപകരുന്നു. ‘ടെസ്റ്റ്, ട്രാക്ക്, ട്രീറ്റ്’ നയത്തിന്റെ ഭാഗമായി ദിനംപ്രതി പത്തുലക്ഷം പരിശോധനകള്‍ എന്ന ലക്ഷ്യത്തിലേക്ക് അടുക്കുകയാണ് ഇന്ത്യ.