
മത്സ്യത്തൊഴിലാളികള്‍ക്ക് കൈത്താങ്ങുമായി ഐബിഎസ് സോഫ്റ്റ് വെയര്‍
തലസ്ഥാനത്തെ കൊവിഡ് ബാധിത തീരമേഖലയിലെ മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കാനായി ആഗോള ഐടി സ്ഥാപനമായ ഐബിഎസ് സോഫ്റ്റ് വെയര്‍ 500 ഭക്ഷ്യ കിറ്റുകള്‍ തിരുവനന്തപുരം നഗരസഭയ്ക്ക് കൈമാറി.
തലസ്ഥാനത്തെ കൊവിഡ് ബാധിത തീരമേഖലയിലെ മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കാനായി ആഗോള ഐടി സ്ഥാപനമായ ഐബിഎസ് സോഫ്റ്റ് വെയര്‍ 500 ഭക്ഷ്യ കിറ്റുകള്‍ തിരുവനന്തപുരം നഗരസഭയ്ക്ക് കൈമാറി.
കാസർകോട് ജില്ലയിൽ തെക്കില്‍ വില്ലേജിലെ ടാറ്റ കോവിഡ് ആശുപത്രി ടാറ്റാ ഗ്രൂപ്പ് പ്രതിനിധികളിൽ നിന്ന് സെപ്റ്റംബര്‍ 9 ന് ഉച്ചയ്ക്ക് 12 ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ജില്ലാ കളക്ടർ ഡോ.ഡി.സജിത് ബാബു ഏറ്റുവാങ്ങും. മുഖ്യമന്ത്രി പിണറായി വിജയൻ ആശുപത്രി വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യും. റവന്യുമന്ത്രി ഇ. ചന്ദ്രശേഖരൻ അധ്യക്ഷത വഹിക്കും. ജില്ലയിലെ എം പി ,എം എൽ എ മാർ മറ്റു ജനപ്രതിനിധികൾ ഉൾപ്പടെ ക്ഷണിക്കപ്പെട്ട 50 പേർ പങ്കെടുക്കും. പദ്ധതി പൂർത്തിയാക്കുന്നതിന് സഹായിച്ചവർക്കുള്ള അനുമോദന പത്രം നൽകും.
യു.എ.ഇയില്‍ ബുധനാഴ്ച 735 പുതിയ കോവിഡ് കേസുകള്‍ കൂടി ആരോഗ്യ-പ്രതിരോധ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു. 538 പേര്‍ രോഗമുക്തി നേടി. മൂന്ന് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രാജ്യത്ത് 80,000 പുതിയ കോവിഡ് -19 ടെസ്റ്റുകള്‍ നടത്തി, മൊത്തം ടെസ്റ്റുകളുടെ എണ്ണം 7.2 ദശലക്ഷത്തിലധികമായി.
ഓഹരി വിപണി കരകയറ്റം തുടരുന്നു. തിങ്കളാഴ്‌ചത്തെ ഇടിവിനു ശേഷം തുടര്‍ച്ചയായ രണ്ടാം ദിവസമാണ് വിപണി മുന്നേറിയത്. ശക്തമായ ചാഞ്ചാട്ടമാണ് വിപണിയില്‍ ദൃശ്യമായത്. ഈ മുന്നേറ്റം നിഫ്‌റ്റി വീണ്ടും 11,500 പോയിന്റിന് മുകളിലേക്ക് ഉയരാന്‍ സഹായകമായി. 11,800 പോയിന്റിലാണ് അടുത്ത സമ്മര്‍ദം.
കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ കുവൈത്തിലേക്ക് വിലക്ക് ഏര്‍പ്പെടുത്തിയ രാജ്യങ്ങളുടെ പട്ടികയില്‍ മാറ്റമില്ല. ഇന്ത്യ ഉള്‍പ്പെടെ 32 രാജ്യങ്ങള്‍ക്കാണ് കുവൈത്ത് വിലക്ക് ഏര്‍പ്പെടുത്തിയത്. പക്ഷേ കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗം പട്ടിക തല്‍ക്കാലം മാറ്റേണ്ടെന്ന തീരുമാനിക്കുകയായിരുന്നു.
ലൈഫ് ഇന്‍ഷുറന്‍സിനെ നിക്ഷേപമായാണ് ഇന്ത്യയിലെ ജനങ്ങള്‍ തെറ്റിദ്ധരിച്ചിരിക്കുന്നത്. എന്‍ഡോവ്‌മെന്റ് പ്ലാനുകളും മണി ബാക്ക് പ്ലാനുകളും പോലുള്ള പോളിസികള്‍ വ്യാപകമായി വിറ്റഴിക്കപ്പെടുന്നത് അതുകൊണ്ടാണ്. ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളും ഈ തെറ്റിദ്ധാരണ മുതലെടുത്തും വളര്‍ത്തിയുമാണ് വില്‍പ്പന കൊഴുപ്പിക്കുന്നത്. ഈ പ്രവണതക്ക് തടയിടാന്‍ നികുതി സംബന്ധമായ കര്‍ശന വ്യവസ്ഥകള്‍ സഹായകമാകുമോ?
കോവിഡ് നിയന്ത്രണങ്ങളും സാമ്പത്തികഞെരുക്കവും ഏറ്റവുമധികം നേരിടുന്ന അവസരത്തിലും ഉദാരമായി നാലുകോടി രൂപ ചെലവിട്ട് പത്രങ്ങളില്‍ നലകിയ 4 പേജ് പരസ്യത്തിലൂടെ കിഫ്ബിയുടെ യഥാര്‍ത്ഥ ചിത്രം പുറത്തുവന്നെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.
തിരുവിതാംകൂർ ദേവസ്വം ബോർഡ് വക ക്ഷേത്രങ്ങളിലെ കുളങ്ങളിൽ മൽസ്യങ്ങളെ വളർത്തുന്നുവെന്നും ആ മൽസ്യങ്ങളെ പിടിച്ചു വിൽക്കാൻ അനുമതി നൽകുന്നുവെന്നും കാട്ടി ഏതാനും ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളിൽ ചില വ്യാജ വാർത്തകൾ പ്രചരിക്കുന്നത് ദേവസ്വം ബോർഡിൻ്റെ ശ്രദ്ധയിൽപ്പെട്ടു. എന്നാൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് അത്തരത്തിലുള്ള ഏതൊരു തീരുമാനവും എടുത്തിട്ടില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ.എൻ.വാസു വ്യക്തമാക്കി.
ലോകത്ത് കോവിഡ് മരണങ്ങള്‍ 8.61 ലക്ഷം കടന്നു. കഴിഞ്ഞ ഇരുപത്തിനാലുമണിക്കൂറിനിടെ ലോകത്തെ 6000 ലേറെ പേര്‍ക്കാണ് വൈറസ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായത് . അതേസമയം തന്നെ ലോകത്തെ 2,57,024 പേര്‍ക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു .
രാജ്യത്ത് ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷം പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയര്‍ന്നു. 78,357 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രോഗം സ്ഥിരീകരിച്ചത്. 1045 പേര്‍ മരിച്ചു. രാജ്യത്ത് ഇതുവരെ 37,69,524 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 8,01,282 പേര്‍ ചികിത്സയിലുണ്ട്. 29,019,09 പേര്‍ രോഗമുക്തരായി. 66,333 പേര്‍ മരണമടഞ്ഞുവെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.
കേരളത്തില്‍ ഇന്ന് 1140 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 227 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 191 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 161 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 155 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 133 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 77 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 62 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 42 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 32 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 25 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 12 പേര്‍ക്കും, വയനാട് ജില്ലയില്‍ 8 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
വെഞ്ഞാറമൂട് തേമ്പാംമൂട്ടിൽ നടന്ന കൊലപാതകത്തെ രാഷ്ട്രീയവൽക്കരിക്കാനും കോൺഗ്രസിനെ പ്രതിസ്ഥാനത്തുനിർത്താനും മന്ത്രിയുടെ നേതൃത്വത്തിൽ സിപിഎം ഗൂഢാലോചന നടത്തുകയാണെന്ന് ഡിസിസി പ്രസിഡൻറ് നെയ്യാറ്റിൻകര സനൽ കുറ്റപ്പെടുത്തി.
വെഞ്ഞാറമൂട് ഇരട്ടക്കൊലക്കേസ് പ്രതികള്‍ക്കു താനുമായി ബന്ധമുണ്ടെന്ന മന്ത്രി ഇ പി ജയരാജന്റെ ആരോപണത്തിനു മറുപടിയുമായി അടൂര്‍ പ്രകാശ് എംപി. മന്ത്രി വെറും സിപിഎമ്മുകാരനായാണു സംസാരിക്കുന്നതെന്നും കോണ്‍ഗ്രസ് നേതാവ് കുറ്റപ്പെടുത്തി.
ഇന്നലെയുണ്ടായ ശക്തമായ ഇടിവിനു ശേഷം ഇന്ന് ഓഹരി വിപണിയില്‍ കരകയറ്റം. സെന്‍സെക്‌സ് ഇന്ന് 272 പോയിന്റും നിഫ്‌റ്റി 83 പോയിന്റും ഉയര്‍ന്നു. നിഫ്‌റ്റി 11,470 പോയിന്റില്‍ വ്യാപാരം അവസാനിപ്പിച്ചു. 38,900പോയിന്റിലാണ് സെന്‍സെക്‌സ് ക്ലോസ് ചെയ്‌തത്.
ബജറ്റ് വിമാനകമ്പിനിയായ എയര്‍ ഏഷ്യ ഇനി മുതല്‍ ചെക് ഇന്‍ ചെയ്യുന്നതിനും ഉപഭോക്താക്കളില്‍ നിന്ന് ഫീസ് ഈടാക്കും. കോവിഡിന്‍റെ പശ്ചാത്തലത്തില്‍ വ്യക്തികള്‍ തമ്മിലുള്ള സമ്പര്‍ക്കം കുറയ്ക്കാന്‍ കൂടി ലക്ഷ്യമിട്ടാണിതെന്നാണ് അധികൃതര്‍ അറിയിച്ചത്. വിമാനക്കമ്പിനിയുടെ വെബ്‌സൈറ്റ് വഴിയോ, മൊബൈല്‍ ആപ്പ് വഴിയോ, വിമാനത്താവളത്തിലെ കിയോസ്‌ക് വഴിയോ ചെക് ഇന്‍ ചെയ്യാത്തവര്‍ ഡൊമസ്റ്റിക് വിമാനങ്ങള്‍ക്ക് 351.55 രൂപയും അന്താരാഷ്ട്ര വിമാനങ്ങള്‍ക്ക് 527.32 രൂപയും നല്‍കണം.
രണ്ടില ചിഹ്നം കേരളാ കോൺഗ്രസ്ജോസ് കെ മാണി വിഭാഗത്തിന് അനുവദിച്ച് വിധി വന്നതോടെ മുന്നണിയിൽ നിന്ന് ജോസ് വിഭാഗത്തെ പുറത്താക്കാനുള്ള തീരുമാനത്തിൽ അങ്കലാപ്പിലായി കോൺഗ്രസ്. മുന്നിന് യുഡിഎഫ് യോഗം ചേര്‍ന്ന് നിര്‍ണായക തീരുമാനം എടുക്കുമെന്ന് നേതാക്കൾ സൂചന നൽകിയിരുന്നെങ്കിലും ഇനി അത് ആലോചിച്ച് മതിയെന്നാണ് പൊതു ധാരണ. മൂന്നാം തീയതിയിലെ മുന്നണി യോഗം മാറ്റിവക്കുകയും ചെയ്തിട്ടുണ്ട്. നേതാക്കളുടെ പ്രതികരണങ്ങളിലും കേരളാ കോൺഗ്രസ് ജോസ് വിഭാഗത്തോട് മൃദു സമീപമാണ് ഇന്ന്.
ഒമാനില്‍ 206 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്ന് 4 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.ഇതോടെ രാജ്യത്തെ കോവിഡ് മരണങ്ങള്‍ 689 ആയി.
വെഞ്ഞാറമൂട് ഇരട്ടക്കൊലക്കേസ് പ്രതികള്‍ക്ക് അടൂര്‍ പ്രകാശുമായി ബന്ധമുണ്ടെന്നു മന്ത്രി ഇ.പി. ജയരാജന്. സംഭവമുണ്ടായ ശേഷം കൊലയാളികള്‍ ഈ വിവരം അറിയിക്കുന്നത് അടൂര്‍ പ്രകാശിനെയാണെന്നും ജയരാജന് ആരോപിച്ചു.
സ്വര്‍ണ്ണക്കടത്തു കേസുമായി ബന്ധപ്പെട്ട് അന്വേഷണത്തിനായി എന്‍ ഐ എ സംഘം സെക്രട്ടറിയേറ്റിലെത്തി. പതിനഞ്ചംഗ സംഘമാണ് സെക്രട്ടറിയേറ്റിലെത്തിയത്.
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കോഴിക്കോട് മാവൂര്‍ കുതിരാടം സ്വദേശി കമ്മുക്കുട്ടി ആണ് മരിച്ചത്. 58 വയസ്സായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം. മലപ്പുറം ഒളവട്ടൂര്‍ സ്വദേശിനി ആമിനയാണ് മരിച്ച മറ്റൊരാള്‍. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ വെച്ചാണ് ആമിനയുടെ മരണം. 95 വയസ്സായിരുന്നു. സമ്ബര്‍ക്കത്തിലൂടെയാണ് ഇവര്‍ക്ക് രോഗം ബാധിച്ചത്.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 69,921 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെ മാത്രം 819 പേരാണ് മരിച്ചത്. ഇതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 36.91 ലക്ഷമായി. ഇന്നലെ ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് പോസിറ്റീവ് കേസുകളും മരണങ്ങളും റിപ്പോര്‍ട്ട് ചെയ്ത രാജ്യവും ഇന്ത്യയാണ്. രാജ്യത്ത് ഇതുവരെ 28.39 ലക്ഷം പേര്‍ രോഗമുക്തി നേടി. നിലവില്‍ 7.85 ലക്ഷം പേരാണ് ചികിത്സയിലുളളത്. ഇതുവരെ 65,288 പേരാണ് മരിച്ചതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം പറയുന്നു.
പ്രണബ് മുഖർജിയുടെ നിര്യാണത്തില്‍ സെപ്റ്റംബർ ആറുവരെ ദുഃഖാചരണം നടക്കും. ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും.
പ്രണാബ് കുമാര്‍ മുഖര്‍ജി ഇന്ത്യയുടെ 13ാം രാഷ്ട്രപതിയായിരുന്നു. പ്രണാബ്ദാ എന്നാണ് അദ്ദേഹത്തോട് അടുപ്പമുള്ളവര്‍ വിളിക്കുക. മുന്‍ രാഷ്ട്രപതി പ്രണാബ് കുമാര്‍ മുഖര്‍ജിയുടെ ഓര്‍മ്മശക്തി അപാരമാണ്. അദ്ദേഹത്തെ അടുത്തറിയുന്നവര്‍ ഒരുപോലെ സമ്മതിക്കുന്ന ഒരു കാര്യമാണത്. ڇഎവിടുന്ന് കിട്ടി താങ്കള്‍ക്ക് ഇങ്ങനെ ഓര്‍മ്മ ശക്തിڈ എന്ന് ചോദിച്ചപ്പോള്‍, ڇഅമ്മയാണ് തന്‍റെ ഓര്‍മ്മ ശക്തി പരുവപ്പെടുത്തിയത്ڈ എന്നാണ് മറുപടി നല്‍കിയത്. വളരെ ചെറുപ്പത്തില്‍ ഓരോ ദിവസവും നടന്ന കാര്യങ്ങള്‍ ക്രമമായി അമ്മ പറയുവാന്‍ ആവശ്യപ്പെടും. ഓരോ ചെറു കാര്യങ്ങളും അക്കമിട്ട് പറയിപ്പിക്കും.
സംസ്ഥാനത്ത് ഇന്ന് 1530 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 221 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 210 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 177 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 137 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 131 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 117 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 107 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 103 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 86 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 85 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 74 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 42 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 25 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.
സൗദി അറേബ്യയില്‍ കോവിഡ് വ്യാപനം നല്ല തോതില്‍ കുറഞ്ഞു. പുതിയ രോഗികളുടെ പ്രതിദിന എണ്ണം രണ്ടാം ദിവസവും ആയിരത്തില്‍ താഴെയാണ്. നാല് മാസത്തിനിടെ ഏറ്റവും കുറഞ്ഞ കണക്കാണ് രേഖപ്പെടുത്തിയത്. പുതുതായി 910 പേര്‍ക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. എന്നാല്‍ 1226 രോഗികള്‍ സുഖം പ്രാപിച്ചു.
സംസ്ഥാനത്ത് ശനിയാഴ്ച 2397 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതിൽ 2317 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2225 പേർ രോഗമുക്തരായി. ശനിയാഴ്ച ആറ് മരണങ്ങൾ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയിൽ മാത്രം 408 പുതിയ രോഗികൾ. നിലവിൽ 23,277 പേർ ചികിത്സയിലുണ്ട്.
യുഎഇയില്‍ ശനിയാഴ്ച 427 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 69,328 ആയി. 341 പേര്‍ കൂടി രോഗമുക്തി നേടിയത്. ആകെ രോഗം ഭേദമായവരുടെ എണ്ണം 60,202 ആയി.
ഓണത്തോടനുബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ഇളവുകള്‍ അനുവദിച്ചിട്ടുണ്ടെങ്കിലും കോവിഡ് വ്യാപനം തടയുന്നതിന് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്ന് മന്ത്രി പി. തിലോത്തമന്‍ നിര്‍ദേശിച്ചു. കോവിഡ് പ്രതിരോധ ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനായി കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരം വിമാനത്താവളത്തിൽ നയതന്ത്ര ബാഗ് വഴി മതഗ്രന്ഥങ്ങൾ വന്നതിനെപ്പറ്റി കസ്റ്റംസ് വിശദമായ അന്വേഷണം തുടങ്ങി. ദുബായിൽ നിന്ന് എത്തിച്ച ഖുറാന്‍റെ ഭാരം കണക്കാക്കിയാണ് അന്വേഷണം. ഇതിന്‍റെ മറവിലും സ്വപ്ന സുരേഷും സംഘവും സ്വർണക്കകളളക്കടത്ത് നടത്തിയോയെന്നാണ് പരിശോധിക്കുന്നത്.
നിഫ്‌റ്റി 11,377 പോയിന്റിലെ പ്രതിരോധം വളരെ വ്യക്തമായി ഭേദിച്ചു. ഇതോടെ വിപണി പുതിയ ഉയരത്തിലേക്ക് നീങ്ങാനുള്ള സാധ്യതയാണ് തെളിഞ്ഞിരിക്കുന്നത്. മാര്‍ച്ചില്‍ രൂപം കൊണ്ട ബെയര്‍ മാര്‍ക്കറ്റില്‍ നിന്ന് ബുള്‍ മാര്‍ക്കറ്റിലേക്ക് തിരികെ കയറാന്‍ മാസങ്ങള്‍ മാത്രമേ വേണ്ടി വന്നുള്ളൂ. അതേ സമയം വിപണിയുടെ മുന്നോട്ടുള്ള ഗതിയില്‍ ഇടക്കാല സമ്മര്‍ദങ്ങള്‍ നേരിടേണ്ടി വന്നേക്കാം. 11,800ല്‍ ആണ് അടുത്ത സമ്മര്‍ദമുള്ളത്. ധനലഭ്യത തന്നെയാണ് വിപണിയെ പ്രധാനമായും മുന്നോട്ടു നയിക്കുന്നത്.
ഏഷ്യന്‍ വംശജയും ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയുമായ കമല ഹാരിസിന് അമേരിക്കന്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ യോഗ്യതയില്ലെന്ന് യു.എസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. ന്യൂ ഹാംഷെയറില്‍ നടന്ന റിപ്പബ്ലിക്കന്‍ പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു ട്രംപ്.
മലേഷ്യ വിദേശ വിനോദ സഞ്ചാരികള്‍ക്ക് വിലക്ക് ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഈ വര്‍ഷം അവസാനം വരെ ആണ് വിലക്ക് നീട്ടിയത്.
Gulf Malayalis
malayali.directory
Copyright ©2025 The Gulf Indians. All Rights Reserved.