
സുഡാനിലേക്ക് അടിയന്തിര സഹായമെത്തിക്കാൻ അജ്മാൻ ഭരണാധികാരിയുടെ ഉത്തരവ്
സുഡാനിൽ ശക്തമായ വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായമെത്തിക്കാൻ അജ്മാൻ ഭരണാധികാരി ഉത്തരവിട്ടു . കുടുംബങ്ങളുടെ ദുരിതം പരിഹരിക്കുന്നതിന് അടിയന്തര സഹായം വിതരണം ചെയ്യാനും ആവശ്യമായ എല്ലാ വിഭവങ്ങളും ഉപകരണങ്ങളും നൽകാനും സുപ്രീം കൗൺസിൽ അംഗവും അജ്മാൻ ഭരണാധികാരിയുമായ ഹിസ് ഹൈനസ് ശൈഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമി നിർദ്ദേശിച്ചിരിക്കുന്നത്.