
ദുബായില്‍ നഴ്‌സറികള്‍ തുറക്കുന്നതിനുള്ള പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറങ്ങി
കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ നഴ്‌സറികളില്‍ പഠനം ആരംഭിക്കുന്നതിന് കൂടുതല്‍ നിര്‍ദേശങ്ങളുമായി ദുബായ് നോളജ് ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്‌മെന്റ് അതോറിറ്റി (കെ.എച്ച്.ഡി.എ). അധ്യാപകരും ജീവനക്കാരും നിര്‍ബന്ധമായും കോവിഡ് പരിശോധനക്ക് ഹാജരായിരിക്കണമെന്ന് നിര്‍ദേശമുണ്ട്.

