Tag: news

റഷ്യന്‍ നേതാവ് അലെക്‌സിയുടെ നില ഗുരുതരം; അന്വേഷണം നടത്തില്ലെന്ന് പുടിന്‍

വിഷം ഉള്ളില്‍ച്ചെന്ന നിലയില്‍ അബോധാവസ്ഥയിലായ റഷ്യന്‍ പ്രതിപക്ഷ നേതാവ് അലെക്‌സി നവാലിനിയുടെ നില അതീവഗുരുതരമായി തുടരുന്നു. ജര്‍മ്മനിയിലെ ബര്‍ലിന്‍ ആശുപത്രി അധികൃതരാണ് ചികിത്സാപുരോഗതി പുറത്തുവിട്ടത്.

Read More »

സംസ്ഥാനത്ത് ഇന്ന് 5 കോവിഡ് മരണങ്ങൾ

സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് അഞ്ച് കോവിഡ് മരണങ്ങള്‍. മലപ്പുറം, കാസര്‍ഗോഡ്, തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. കൂത്തുപറമ്പ് കൂവ്വപ്പാടി സ്വദേശി കെ.അനന്തന്‍ (64) പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്ക് ചികിത്സയിലായിരുന്ന അനന്തന് ആന്‍റിജന്‍ ടെസ്റ്റിലാണ് രോഗബാധ കണ്ടെത്തിയത്. ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള പരിശോധനാ ഫലം ലഭിക്കാനുണ്ടന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍ അറിയിച്ചു.

Read More »

ആ​ക​ര്‍ഷ​ക ഗള്‍ഫ് ന​ഗ​ര​ങ്ങ​ളി​ല്‍ മ​സ്​​ക​ത്ത്​ നാ​ലാം സ്ഥാനത്ത്

ലോ​ക​ത്തി​ലെ ഏ​റ്റ​വും ആ​ക​ര്‍​ഷ​കവും സുന്ദരവുമായ ന​ഗ​ര​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ല്‍ അ​റ​ബ്​ മേ​ഖ​ല​യി​ലെ ആ​ദ്യ നാ​ലി​ല്‍ മ​സ്​​ക​ത്തും.അ​മേ​രി​ക്ക​ന്‍ അ​ന്താ​രാ​ഷ്​​ട്ര ക​ണ്‍​സ​ല്‍​ട്ട​ന്‍​സി ക​മ്പി​നി​യാ​യ ​ഐ​റി​ങ്ക്​ ത​യാ​റാ​ക്കി​യ ആ​ക​ര്‍​ഷ​ക ന​ഗ​ര​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ലാ​ണ്​ മ​സ്​​ക​ത്ത്​ മു​ന്‍​നി​ര​യി​ലെ​ത്തി​യ​ത്.

Read More »
india covid

രാജ്യത്ത് കോവിഡ് ബാധിതര്‍ 32 ലക്ഷം കടന്നു; 67,151 പുതിയ കേസുകള്‍

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 32 ലക്ഷം കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 67,151 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 1059 പേര്‍ ഈ സമയത്തിനിടെ കോവിഡ് മൂലം മരിച്ചു.

Read More »

ലോകത്ത് കോവിഡ് ബാധിതര്‍ രണ്ട് കോടി 40 ലക്ഷം കടന്നു

ലോകത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം രണ്ട് കോടി നാല്‍പ്പത് ലക്ഷം കടന്നു. കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം എട്ട് ലക്ഷത്തി ഇരുപത്തി രണ്ടായിരം കടന്നു. ഒരു കോടി അറുപത്തിയഞ്ച് ലക്ഷം പേരാണ് ഇതിനോടകം രോഗമുക്തി നേടിയത്.

Read More »

വീണ്ടും രണ്ടായിരം കടന്ന് രോഗ ബാധിതര്‍; സംസ്ഥാനത്ത് ഇന്ന് 2375 പേര്‍ക്ക് കോവിഡ്

കേരളത്തില്‍ ഇന്ന് 2375 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.

Read More »

സെക്രട്ടറിയേറ്റിൽ തീപിടുത്തം; അട്ടിമറി ശ്രമമെന്ന് പ്രതിപക്ഷം

സെക്രട്ടറിയേറ്റിലെ പ്രോട്ടോകോൾ വിഭാഗത്തിൽ തീപിടുത്തം. ഫയലുകൾ കത്തിനശിച്ചു.അഗ്നിശമന സേന തീയണച്ചു. കമ്പ്യൂട്ടർ കണക്ഷനിലെ ഷോർട്ട് സർക്യൂട്ട് തീപിടുത്തത്തിന് കാരണമെന്ന് കരുതുന്നു.

Read More »

ദുബായ് എക്​സ്​പോ 2020 ഒരുക്കങ്ങള്‍ വീണ്ടും സജീവമാകുന്നു

ലോക രാജ്യങ്ങളുടെയും ഗള്‍ഫ് രാഷ്ട്രങ്ങളുടെയും ആ​ഘോ​ഷ​മാ​കാ​ന്‍ ഒ​രു​ങ്ങു​ന്ന എ​ക്​​സ്​​പോ 2020യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വീ​ണ്ടും സ​ജീ​വ​മാ​കു​ന്നു. കോ​വി​ഡി​നെ തു​ട​ര്‍​ന്ന്​ മാ​റ്റി​വെ​ച്ചെ​ങ്കി​ലും അ​ടു​ത്ത​വ​ര്‍​ഷം അ​തി​ഗം​ഭീ​ര​മാ​യി ന​ട​ത്താ​നു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ്​ ന​ട​ക്കു​ന്ന​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ആ​രം​ഭി​ച്ച ഇ​ന്‍​റ​ര്‍​നാ​ഷ​ന​ല്‍ പാ​ര്‍​ട്ടി​സി​പ്പ​ന്‍റ്​ യോ​ഗം വ്യാ​ഴാ​ഴ്​​ച വ​രെ തു​ട​രും.

Read More »

ആറുമാസത്തിന്​ ശേഷം ഒമാനിലേക്ക്​ മടങ്ങിവരുന്ന വിദേശികള്‍ക്ക്​ എന്‍.ഒ.സി നിര്‍ബന്ധം

ആറുമാസത്തിലധികം വിദേശത്ത്​ കുടുങ്ങിയ റെസിഡന്‍സ്​ വിസക്കാര്‍ക്ക്​ ഒമാനിലേക്ക്​ മടങ്ങാന്‍ എന്‍.ഒ.സി സര്‍ട്ടിഫിക്കറ്റ്​ നിര്‍ബന്ധമാണെന്ന്​ റോയല്‍ ഒമാന്‍ പൊലീസ്​ അറിയിച്ചു. പാസ്​പോര്‍ട്ട്​ ആന്‍റ്​ റെസിഡന്‍സ്​ ജനറല്‍ അഡ്​മിനിസ്​ട്രേഷനിലെ അഡ്​മിനിസ്​ട്രേറ്റീവ്​ ആന്‍റ്​ ഫൈനാന്‍ഷ്യല്‍ അഫെയേഴ്​സ്​ ഡയറക്​ടര്‍ക്ക്​ തൊഴിലുടമയാണ് ഇതിനായി​ അപേക്ഷ നല്‍കേണ്ടത്​​.

Read More »

കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലി​രു​ന്ന ഒരാള്‍ കൂടി മ​രി​ച്ചു

കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലി​രു​ന്ന കോ​ത​മം​ഗ​ലം സ്വ​ദേ​ശി മ​രി​ച്ചു. കോ​ത​മം​ഗ​ലം രാ​മ​ല്ലൂ​ർ ച​ക്ര​വേ​ലി​ൽ ബേ​ബി (60) ആ​ണ് മ​രി​ച്ച​ത്. ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി​യാ​യി​രു​ന്നു.

Read More »

മോട്ടോര്‍ വാഹന രേഖകളുടെ കാലാവധി പുതുക്കി നിശ്ചയിച്ച്‌ ഗതാഗത മന്ത്രാലയം

മോട്ടര്‍ വാഹന നിയമ പ്രകാരമുള്ള ഫിറ്റ്‌നസ്, പെര്‍മിറ്റ്, ലൈസന്‍സ്, രജിസ്‌ട്രേഷന്‍ എന്നീ രേഖകളുടെയും മറ്റു ബന്ധപ്പെട്ട രേഖകളുടെയും കാലാവധി ഡിസംബര്‍ 31 വരെ നീട്ടാന്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം തീരുമാനിച്ചു.

Read More »

ഒരുദിവസം 2.13 ലക്ഷം പുതിയ കേസുകള്‍; ലോകത്ത് കോവിഡ് ബാധിതര്‍ 2.38 കോടി

ലോകത്ത് 24 മണിക്കൂറിനിടയില്‍ 2.13 ലക്ഷം പേര്‍ കോവിഡ് ബാധിതരായെന്ന് കണക്കുകള്‍. വിവിധ ലോകരാജ്യങ്ങളിലായി 4,350 മരണവുമുണ്ടായി. ലോകത്ത് ഇതുവരെ 2,38,13,146 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്.

Read More »

അതിവേഗ ഓട്ടക്കാരൻ ഉസൈൻ ബോൾട്ടിന് കോവിഡ്​

ലോക ചാമ്പ്യനും അതിവേഗ ഓട്ടക്കാനുമായ ഉസൈൻ ബോൾട്ടിന് കോവിഡ്​. ആഗസ്​റ്റ്​ 21നായിരുന്നു ബോൾട്ടി​ൻ്റെ 34ാം ജന്മദിനം. ആഘോഷച്ചടങ്ങിൽ സുഹൃത്തുക്കളോടൊപ്പം പങ്കെടുത്ത ബോൾട്ടിന് ശനിയാഴ്​ച​ ടെസ്​റ്റ്​ നടത്തി.തുടർന്നാണ് തിങ്കളാഴ്​ച്ച കോവിഡ്​ സ്ഥിരീകരിച്ച വിവരം ഉസൈൻ ബോൾട്ട്​ തന്നെ​ ട്വിറ്ററിലൂടെ അറിയിച്ചത്.

Read More »

ബാലഭാസ്കറിന്‍റെ മരണത്തിൽ നുണ പരിശോധനയ്ക്ക് സിബിഐ

ബാലഭാസ്കറിന്‍റെ മരണത്തിൽ നുണ പരിശോധനയ്ക്ക് തയ്യാറായി സിബിഐ .കലാഭവൻ സോബിയേയും പ്രകാശ് തമ്പിയേയും നുണ പരിശോധനയ്ക്ക് വിധേയരാക്കും.നുണ പരിശോധനയ്ക്കായി കോടതിയുടെ അനുമതി തേടും .

Read More »

സിനിമാ തിയേറ്ററുകളില്‍ ടിക്കറ്റ് നിരക്കില്‍ ഇളവ് നല്‍കിയേക്കും

രാജ്യത്ത് അണ്‍ലോക്കിങ് പ്രക്രിയയുടെ ഭാഗമായി അടുത്തഘട്ടത്തില്‍ സിനിമ തിയേറ്ററുകളും മള്‍ട്ടി പ്ലക്സുകളും തുറന്നേക്കും. ഓഗസ്റ്റ് അവസാനത്തോടെയാണ് അടുത്തഘട്ട അണ്‍ലോക്ക് നടപടികള്‍ ആരംഭിക്കുക. അതിനുശേഷമാകും തീരുമാനമുണ്ടാകുക.മറ്റെല്ലാ വ്യാപാരമേഖലകളും തുറന്നെങ്കിലും സിനിമാ തിയേറ്ററുകള്‍ ഇപ്പോഴും അടഞ്ഞുകിടക്കുകയാണ്.

Read More »

രാജ്യത്ത് 24 മണിക്കൂറിനിടെ 60,975 പേര്‍ക്ക് കോവിഡ്; 848 മരണം

രാജ്യത്ത് കോവിഡ് വ്യാപനം തുടരുന്നു. 24 മണിക്കൂറിനിടെ 60,975 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇന്നലെമാത്രം 848 പേര്‍ രോഗബാധയെ തുടര്‍ന്ന് മരിച്ചതായും കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

Read More »

അബുദാബിയില്‍ കോവിഡ് പരിശോധനക്കായി നിരവധി കേന്ദ്രങ്ങള്‍

അബുദാബിയില്‍ പ്രവേശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ കൂടുതല്‍ കോവിഡ് റാപ്പിഡ് പരിശോധനാ കേന്ദ്രങ്ങള്‍ തുറന്നു. 50 ദിര്‍ഹമാണ് ചെലവ്. അബുദാബി എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം അബുദാബി ആരോഗ്യ വകുപ്പാണ് വിവിധ എമിറേറ്റുകളില്‍ പരിശോധനാ കേന്ദ്രങ്ങള്‍ തുറന്നത്.

Read More »

പ്രതിപക്ഷ നേതാവിനെതിരെ തുറന്നടിച്ച് എ പ്രദീപ് കുമാർ എംഎൽഎ

വിമാനത്താവള വിഷയത്തിൽ വിമർശനമുന്നയിച്ച പ്രതിപക്ഷ നേതാവിനെതിരെ തുറന്നടിച്ച് എ പ്രദീപ് കുമാർ എംഎൽഎ. ബിഡിൽ പങ്കെടുക്കാതെ മറ്റൊരു വഴി തേടുക എന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന വ്യക്തമാക്കണമെന്ന് പ്രദീപ് കുമാർ. അദാനിയെ വീട്ടിൽ വിളിച്ചിരുത്തി വിരുന്ന് നൽകുന്നത് പ്രതിപക്ഷത്തിന്റെ രീതിയാണെന്ന് എംപി പ്രദീപ് കുമാർ തുറന്നടിച്ചു.

Read More »

വഴിയില്‍ പോയവന്‍ മുഖ്യമന്ത്രിയുടെ കസേരയില്‍ ഇരുന്ന് നിരങ്ങിയ കാലമല്ല ഇപ്പോള്‍: എം സ്വരാജ്

പരാജയപ്പെടാന്‍ വേണ്ടി മാത്രമുള്ള വാദങ്ങളുന്നയിക്കുന്നവരായതിനാല്‍ പ്രതിപക്ഷത്തിന് നാണം തോന്നുന്നില്ലെന്നും കേരളത്തില്‍ ഇടതുവിരുദ്ധ ദുഷ്ട സഖ്യം പ്രവര്‍ത്തിക്കുന്നുണ്ടെന്നും നിയമസഭയില്‍ എംഎല്‍എ എം സ്വരാജ്. അവിശ്വാസ പ്രമേയം നനഞ്ഞ പടക്കമാണ്. ഡല്‍ഹിയില്‍ ഒരു അവിശ്വാസ പ്രമേയമിപ്പോള്‍ നടക്കുന്നുണ്ടെന്നും സോണിയ ഗാന്ധിയിലുള്ള ആ അവിശ്വാസം തെരുവില്‍ അടിപിടിയായിരിക്കുന്നുവെന്നും എം സ്വരാജ് നിയമസഭയില്‍ വ്യക്തമാക്കി.

Read More »

നിഫ്‌റ്റി 11,450ന്‌ മുകളില്‍ ക്ലോസ്‌ ചെയ്‌തു

ഓഹരി വിപണി കുതിപ്പ്‌ തുടരുന്നത്‌. കഴിഞ്ഞ വാരാന്ത്യത്തില്‍ നിന്നും തുടങ്ങുകയാണ്‌ ഈ വാരാദ്യത്തില്‍ വിപണി ചെയ്‌തത്‌. സെന്‍സെക്‌സ്‌ 364 പോയിന്റും നിഫ്‌റ്റി 95 പോയിന്റും ഉയര്‍ന്നു. ബാങ്ക്‌, ഫിനാന്‍സ്‌ ഓഹരികളാണ്‌ വിപണിയുടെ കുതിപ്പിന്‌ വഴിയൊരുക്കിയത്‌.

Read More »

രാജ്യത്ത് കോവിഡ് പരിശോധന 3.6 കോടിയോട് അടുക്കുന്നു

ഇന്ത്യയില്‍ കോവിഡ് പരിശോധന 3.6 കോടിയോട് അടുക്കുന്നു. രാജ്യത്ത് ഊര്‍ജ്ജിത പരിശോധനകളും ഫലപ്രദമായ ചികിത്സയും കോവിഡ് 19 രോഗമുക്തി വര്‍ധിപ്പിക്കുകയും മരണനിരക്കു കുറയ്ക്കുകയും ചെയ്തു. ഇന്ത്യയില്‍ ഇതുവരെ നടത്തിയത് 3,59,02,137 കോവിഡ് ടെസ്റ്റുകളാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 6,09,917 ടെസ്റ്റുകളാണ് നടത്തിയത്.

Read More »

ആഘോഷങ്ങള്‍ ഒഴിവാക്കി ശാന്തിഗിരിയില്‍ നവപൂജിതം ആചരിച്ചു

ആഘോഷങ്ങള്‍ ഒഴിവാക്കി ശാന്തിഗിരിയില്‍ ഇത്തവണ നവപൂജിതം ആചരിച്ചു. ശാന്തിഗിരി ആശ്രമം സ്ഥാപകഗുരു നവജ്യോതി ശ്രീകരുണാകരഗുരുവിന്റെ ജന്മദിനാണ് നവപൂജിതമായി ആചരിക്കുന്നത്. 94-ാമത് നവപൂജിതമാണ് ഇന്നലെ പ്രാര്‍ത്ഥനയും ചടങ്ങുകളുമാത്രമായി ട്ട് ആചരിച്ചത്. 

Read More »

കോവിഡ് ബ്രിഗേഡിന്‍റെ ആദ്യ ദൗത്യം കാസര്‍ഗോഡ്; മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും

സംസ്ഥാനത്ത് കോവിഡ് പ്രതിരോധം ശക്തമാക്കാന്‍ സജ്ജമാക്കി വരുന്ന കോവിഡ് ബ്രിഗേഡിന്‍റെ ആദ്യ സംഘം പരിശീലനം പൂര്‍ത്തിയാക്കി സേവനത്തിനിറങ്ങുന്നു. കാസര്‍ഗോഡുള്ള കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് ഇവരുടെ ആദ്യ ദൗത്യം. തിരുവനന്തപുരം മെഡിക്കല്‍ കോളേജിന്റെ നേതൃത്വത്തില്‍ നടന്ന 4 ദിവസത്തെ പരിശീലനം പൂര്‍ത്തിയാക്കിയ 26 സി.എഫ്.എള്‍.ടി.സി. കോവിഡ് ബ്രിഗേഡുമാരാണ് സംഘത്തിലുള്ളത്. ആഗസ്റ്റ് 25-ാം തീയതി രാവിലെ 10 മണിക്ക് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ സംഘത്തെ അഭിസംബോധന ചെയ്ത് യാത്രയാക്കുന്നു. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അധ്യക്ഷത വഹിക്കും. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്.

Read More »

അമേരിക്കയില്‍ കോവിഡ് മരണങ്ങള്‍ 1.80 ലക്ഷം കടന്നു

അമേരിക്കയില്‍ കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 1.80 ലക്ഷം പിന്നിട്ടു. 180,604 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടതെന്നാണ് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇവിടെ കോവിഡ് ബാധിതരുടൈ എണ്ണം 60 ലക്ഷത്തിലേക്ക് കുതിക്കുന്നുവെന്നും കണക്കുകള്‍ പറയുന്നു.

Read More »

യു.ഡി.എഫ് അവിശ്വാസ പ്രമേയം അമിത്ഷായുടെ നിർദേശപ്രകാരമെന്ന് എസ്. ശർമ

ജനപിന്തുണ നഷ്‌ട‌പ്പെട്ട പ്രതിപക്ഷത്തിന് എങ്ങനെ അവിശ്വാസം കൊണ്ട് വരാൻ കഴിയുമെന്ന് എസ്‌ ശർമ്മ എംഎൽഎ. അവിശ്വാസ പ്രമേയത്തിൽമേൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ പിന്തുണ നേടിയെടുക്കാൻ കഴിയാത്ത പ്രതിപക്ഷമാണ്‌ കേരളത്തിലുള്ളത്‌. അതിന്‌ തെളിവാണ്‌ വട്ടിയൂർക്കാവ്‌, കോന്നി, പാലാ തുടങ്ങിയ യുഡിഎഫ്‌ സീറ്റുകൾ ഉപതെരഞ്ഞെടുപ്പുകളിൽ എൽഡിഎഫിന്‌ വിജയിക്കാൻ കഴിഞ്ഞത്‌.

Read More »

എന്‍ഡോസള്‍ഫാന്‍ സംയോജിത പാക്കേജ്: സ്‌നേഹ സാന്ത്വനം പദ്ധതിയ്ക്ക് 19 കോടിയുടെ ഭരണാനുമതി

കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ മുഖേന നടപ്പിലാക്കുന്ന സ്‌നേഹ സാന്ത്വനം പദ്ധതിയ്ക്ക് 19 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഓണത്തിന് മുമ്പ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ആനുകൂല്യം ലഭ്യമാകുന്ന രീതിയില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ സാമൂഹ്യ സുരക്ഷാ മിഷന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Read More »

സംസ്ഥാനത്ത് അഞ്ച് കോവിഡ് മരണം കൂടി

സംസ്ഥാനത്ത് കോവിഡ് ബാധിച്ച് അഞ്ചുപേർ കൂടി മരിച്ചു. ഇതിൽ മൂന്നുപേർ ആലപ്പുഴയിലാണ്. ആലപ്പുഴ പുന്നപ്ര വടക്ക് പുത്തൻവെളിയിൽ രാജൻ(67), ചേർത്തല സ്വദേശിനി ലീല(77), നഗരസഭ വാർഡിലെ ഫമിന(40) വയനാട് സ്വദേശിനി സഫിയ(60), മലപ്പുറം വള‌ളുമ്പ്രം സ്വദേശി അബ്‌ദു‌റഹ്‌മാൻ(70) എന്നിവരാണ് മരണമടഞ്ഞത്.

Read More »

ഇന്ത്യയില്‍ കോവിഡ് ബാധിതര്‍ 31 ലക്ഷം കവിഞ്ഞു

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 61,408 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണം 31 ലക്ഷം കവിഞ്ഞു. നിലവില്‍ 31,06,348 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്.

Read More »

കർണാടക സംഗീത ലോകത്ത ചരിത്ര സംഭവമായി അന്താരാഷ്ട്ര-ഗണേശ സംഗീതോത്സവം 2020

അന്താരാഷ്ട്ര-ഗണേശ സംഗീതോത്സവം 2020 കർണാടക സംഗീത ലോകത്ത ചരിത്ര സംഭവമായി മാറി. ഏഴാമത് തൃപ്പുണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്കാരം പ്രശസ്ത വയലിൻ വിദ്വാൻ ശ്രീ നെടുമങ്ങാട് ശിവാനന്ദന് ചടങ്ങില്‍ സമ്മാനിച്ചു. തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ സംഗീത സഭയും പാറക്കടത്തു കോയിക്കൽ ട്രസ്റ്റും സംയുക്തമായി സംഘടിപ്പിച്ച ‘അന്താരാഷ്ട്ര-ഗണേശ സംഗീതോത്സവം 2020’ ഗണേശ ചതുർഥി ദിവസമാണ് സംഘടിപ്പിച്ചത്. 8 രാജ്യങ്ങളില്‍ നിന്നായി 12 മണിക്കൂര്‍ തുടര്‍ച്ചയായി 21 സംഗീത കച്ചേരികള്‍ ഓൺലൈലൈനിൽ നടന്നത് കർണാടക സംഗീത ലോകത്ത് ചരിത്ര സംഭവമായി.

Read More »

യൂസഫലി എന്ന മനുഷ്യസ്നേഹി

കോവിഡ് മഹാമാരി മൂലം സാമ്പത്തിക രംഗം ആകെ താളം തെറ്റി നില്‍ക്കുകയാണ്.വാണിജ്യ മേഖലയാകെ തന്നെ കടക്കെണിയില്‍ നില്‍ക്കുന്ന അവസ്ഥ. പല സ്ഥാപനങ്ങളിലും ശമ്പളം മുടങ്ങുകയോ വെട്ടിക്കുറക്കുയോ ചെയ്യുന്നുണ്ട്. എന്നാല്‍ ഇതിനെല്ലാം വിപരീതമായി, ജീവനക്കാരെ കുടുംബാംഗങ്ങളെ പോലെ കണ്ട് കൃത്യമായി ശമ്പളം കൊടുക്കാനും ഓണത്തിന് 2 ദിവസം മുമ്പ് തന്നെ ശമ്പളം നല്‍കുവാനും തീരുമാനിച്ചിരിക്കുകയാണ് മലയാളിയും പ്രമുഖ വ്യവസായിയുമായ എം.എ യൂസഫലി എന്ന മനുഷ്യസ്നേഹി.

Read More »

സംസ്ഥാനത്ത് ഇന്ന് 1908 പേര്‍ക്ക് കോവിഡ്; 1718 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

കേരളത്തില്‍ ഇന്ന് 1908 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.5 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1110 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

Read More »

മെ​ക്സി​ക്കോ​യി​ല്‍ കോവിഡ് മ​ര​ണം 60,000 ക​ട​ന്നു

മെ​ക്സി​ക്കോ​യി​ല്‍ കോ​വി​ഡ് മ​ര​ണ​സം​ഖ്യ 60,000 കടന്നു. രാ​ജ്യ​ത്ത് ഇ​തു​വ​രെ 60,254 പേ​രാ​ണ് കോവിഡ് ബാധിച്ച്‌ മ​രി​ച്ച​ത്. 24 മ​ണി​ക്കൂ​റി​നി​ടെ 644 പേ​ര്‍ കൂടി മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി. രാ​ജ്യ​ത്ത് ഇ​തു​വ​രെ 5.56 ല​ക്ഷം പേ​ര്‍​ക്കാ​ണ് രോഗം ബാധിച്ചത്. 24 മ​ണി​ക്കൂ​റി​നി​ടെ 6,482 പേ​ര്‍​ക്ക് കൂടി കോ​വി​ഡ് സ്ഥിരീകരിച്ചു. 3.80 ല​ക്ഷം പേ​ര്‍​ ഇ​തു​വ​രെ രോ​ഗ​മു​ക്തി നേടി. ​

Read More »