
റാസല്‍ഖൈമയില്‍ മൊബൈല്‍ ഫീല്‍ഡ് ക്രൈസിസ് സെന്റര്‍ തുറന്നു
നൂതന സാങ്കേതിക സംവിധാനങ്ങളോടെ റാസല്‍ഖൈമയില്‍ സജ്ജീകരിച്ച മൊബൈല്‍ ഫീല്‍ഡ് ക്രൈസിസ് സെന്ററിന്റെ ഉദ്ഘാടനം റാക് പൊലീസ് മേധാവിയും ദുരന്ത നിവാരണ സേന തലവനുമായ മേജര്‍ ജനറല്‍ അലി അബ്ദുല്ല അല്‍വാന്‍ അല്‍ നുഐമി നിര്‍വഹിച്ചു. മികച്ച സുരക്ഷാ സേവനങ്ങള്‍ നല്‍കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.