കമ്പനികളുടെ പ്രൊമോട്ടര്‍മാര്‍ ഓഹരി പണയംവെക്കുന്ന പ്രവണത ശക്തമാകുന്നതായി റിപ്പോര്‍ട്ട്. 642 കമ്പനികളുടെ പ്രൊമോട്ടര്‍മാരാണ് വായ്‌പക്കായി ഓഹരി പണയപ്പെടുത്തിയത്. ഇവ പണയപ്പെടുത്തിയ ഓഹരികളുടെ മൂല്യം ഏകദേശം രണ്ട് ലക്ഷം കോടി രൂപ വരുമെന്നാണ് കണ്ടെത്തിയത്.
ഓഹരി വിപണിയില്‍ മുന്നേറ്റ പ്രവണത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഐപിഒകളുമായി കമ്പനികളെത്തുന്നു. 2020ല്‍ ഓഗസ്റ്റ് വരെയുള്ള എട്ട് മാസത്തിനിടെ മൂന്ന് കമ്പനികള്‍ മാത്രമാണ് ഐപിഒ ഇറക്കിയത്. എന്നാല്‍ വിപണി മാര്‍ച്ചിലെ താഴ്‌ന്ന നിലവാരത്തില്‍ നിന്നും ശക്തമായ കുതിപ്പ് കാഴ്‌ച വെച്ചത് പബ്ലിക് ഇഷ്യുവിലൂടെ നിക്ഷേപ സമാഹരണം നടത്താന്‍ ഉചിതമായ സമയമാണ് ഇതെന്ന തോന്നലാണ് കമ്പനികളില്‍ ഉണ്ടാക്കിയിരിക്കുന്നത്. സെപ്‌റ്റംബറില്‍ ഇതുവരെ മൂന്ന് കമ്പനികള്‍ ഐപിഒ ഇറക്കി.
Gulf Malayalis
malayali.directory
Copyright ©2025 The Gulf Indians. All Rights Reserved.