
പൂട്ടികിടക്കുന്ന എൻ ടി സി യൂണിറ്റുകൾ ഉടൻ തുറക്കണം: മന്ത്രി ടി പി രാമകൃഷ്ണൻ
കേരളത്തിൽ പൂട്ടിക്കിടക്കുന്ന നാഷണൽ ടെക്സ്റ്റൈൽ കോർപ്പറേഷൻ യൂണിറ്റുകൾ ഉടൻ തുറക്കണമെന്ന് ആവശ്യപ്പെട്ട് തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണൻ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിക്കു കത്തയച്ചു. ഇന്ത്യയിൽ 2020 മാർച്ച് മുതൽ എൻടിസിയുടെ 23 മില്ലുകൾ ആണ് പൂട്ടിക്കിടക്കുന്നത്. ഇതിൽ നാലെണ്ണം കേരളത്തിൽ സ്ഥിതി ചെയ്യുന്നവയാണ്.