
അടിസ്ഥാന ശമ്പളം 23,000 രൂപ, കുറഞ്ഞ പെന്‍ഷന്‍ 11,500; ശമ്പള പരിഷ്‌കരണ കമ്മിഷന്റെ ശുപാര്‍ശകള്‍
കുറഞ്ഞ പെന്‍ഷന്‍ 11,500 രൂപയും കൂടിയത് 83,400 രൂപയുമാക്കണം. പെന്‍ഷന്‍ പ്രായം ഉയര്‍ത്തലിനെ സംബന്ധിച്ച് പരാമര്‍ശമില്ല. 2019 ജൂലൈ 1 മുതല്‍ ശമ്പള പരിഷ്‌കരണം നടപ്പാക്കണമെന്നാണു റിപ്പോര്‍ട്ടില്‍ പറയുന്നത്.






















