
വിമാനവിലക്ക് നീക്കാന്‍ സജ്ജമെന്ന് കുവൈത്ത് വ്യോമയാന വകുപ്പ്
ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ഡിസംബര്‍ ഏഴുമുതല്‍ കുവൈത്തിലേക്ക് നേരിട്ടു പ്രവേശിക്കുന്നതിന് മന്ത്രിസഭ യോഗം അനുമതി നല്‍കി

ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ഡിസംബര്‍ ഏഴുമുതല്‍ കുവൈത്തിലേക്ക് നേരിട്ടു പ്രവേശിക്കുന്നതിന് മന്ത്രിസഭ യോഗം അനുമതി നല്‍കി

130000 പേര് അനധികൃത താമസക്കാരായി കുവൈറ്റിലുണ്ടെന്നാണ് അധികൃതരുടെ കണക്ക്

പ്രതിരോധ വാക്സിനെത്തിയ ശേഷം ആദ്യ കുത്തിവയ്പ്പ് എടുക്കുക രോഗ്യമന്ത്രി ഡോ.ബാസില്‍ അല്‍ സബാഹ്

ഡിസംബര്‍ അഞ്ചിനാണ് കുവൈത്ത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്

2021 ജനുവരി ഒന്നിന് ശേഷമായിരിക്കും പുതിയ തീരുമാനം നിലവില്‍ വരിക

മടക്ക യാത്രക്കാര്‍ക്ക് 5 സേവനങ്ങള്‍ ഉള്‍പ്പെടുത്തി കൊണ്ടാണ് പാക്കേജ്

ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ഇസ്ലാം അല്‍ നഹാം ഉദ്ഘാടനം നിര്‍വഹിച്ചു.

ഇന്ത്യക്കാര്‍ ഉള്‍പ്പെടെ വിദേശ ജീവനക്കാര്‍ക്കാണ് കൂടുതല്‍ തൊഴില്‍ നഷ്ടമാവുന്നത്

പ്രവര്‍ത്തന സമയം വര്‍ധിപ്പിക്കുന്നുവെങ്കിലും വിമാനങ്ങളുടെ എണ്ണം ഇപ്പോള്‍ വര്‍ധിപ്പിക്കില്ല

കുവൈത്ത് സിറ്റി: രാജ്യത്ത് അറുപത് വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് കുവൈത്ത് താമസകാര്യ വകുപ്പ്. മതിയായ രേഖകളും താമസാനുമതിയും ഉള്ളവര്‍ക്ക് പ്രായഭേദമില്ലാതെ പ്രവേശനം അനുവദിക്കുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. 60 വയസിന്

ആരോഗ്യ മന്ത്രാലയത്തിന്റെ നിരന്തരമായ കത്തിടപാടുകള്‍ക്ക് ശേഷമാണ് സിവില്‍ സര്‍വീസ് കമ്മീഷന്‍ സുപ്രധാന തീരുമാനം

രാത്രി 9 മണി മുതല്‍ പുലര്‍ച്ചെ നാലുമണിവരെ കര്‍ഫ്യൂ ഏര്‍പ്പെടുത്തണമെന്നാണ് നിര്‍ദ്ദേശം

തിരിച്ചെത്തുന്നവര്‍ക്കായി വ്യക്തമായ പദ്ധതികള്‍ ആവിഷ്കരിക്കേണ്ടതുണ്ടെന്ന്് ആരോഗ്യ മന്ത്രാലയം

പുതിയ രജിസ്‌ട്രേഷന്‍ നടപടി നേരത്തെ ഏര്‍പ്പെടുത്തിയ രജിസ്ട്രേഷനു ബദല്‍ അല്ല

1000 അധ്യാപകരെ അടിയന്തരമായി എത്തിക്കും

ഗള്‍ഫ് മേഖലയുടെ പുരോഗതിക്ക് വിഘാതമാവുന്ന വെല്ലുവിളികളെക്കുറിച്ച് നാം ബോധവാന്മാരാണ്. നമ്മുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുകയും സുരക്ഷയും സ്ഥിരതയും ഉറപ്പാക്കാനുള്ള പരിശ്രമങ്ങള്‍ തുടരുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു

പൊതു മര്യാദ ലംഘിക്കുന്നതിന് പിടിക്കപ്പെടുന്ന പ്രവാസികളെ നാടു കട ത്തും

ഷര്‍ക്ക്,മിര്‍കാബ്,ബെനൈദ്, അല്‍ഗാര്‍ എന്നീ ഏരിയയില്‍ ശുചിത്വ പ്രചരണം ആരംഭിച്ചു

കുവൈത്ത് സര്‍വകലാശാലയിലെ മുപ്പതോളം മലയാളികള്‍ക്ക് പിരിച്ചു വിടല്‍ നോട്ടീസ് നല്‍കി

നിയമലംഘകരെ നാടുകടത്തും,സ്പോണ്സര്മാര്ക്ക് നിയന്ത്രണങ്ങള്‍

പൊതുമേഖലയിലെ 50 ശതമാനം വിദേശി ജീവനക്കാരെ പിരിച്ചുവിടാന്‍ നീക്കം

മനപ്പൂര്‍വ്വം മറ്റൊരു വ്യക്തിയിലേക്ക് അണുബാധ പകരാന്‍ കാരണമാകുന്നവര്‍ക്ക 10 വര്‍ഷം തടവും 30000 ദിനാര്‍ പിഴയും

കുവൈത്തിന്റെ പുതിയ ഭരണാധികാരിയായി ശൈഖ് നവാഫ് അല്‍ അഹമ്മദ് അസ്സ്വബാഹിനെ തെരഞ്ഞെടുത്തു. ചൊവാഴ്ച ചേര്‍ന്ന അടിയന്തിര മന്ത്രിസഭായോഗമാണ് കിരീടാവകാശിയായിരുന്ന ഷെയ്ഖ് നവാഫിനെ കുവൈത്തിന്റെ പതിനാറാമത് അമീര്‍ ആയി തെരഞ്ഞെടുത്തത്.

കുവൈത്തിലെ ഇന്ത്യന്‍ എംബസിയില്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ടില്‍ നിന്നു ധനസഹായത്തിനായി അപേക്ഷിക്കുന്ന അപേക്ഷകര്‍ പൂര്‍ണമായ വിവരങ്ങള്‍ നല്‍കണമെന്ന് ഇന്ത്യന്‍ എംബസി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. അപേക്ഷകള്‍ എംബസി ആസ്ഥാനത്ത് സ്ഥാപിച്ചിരിക്കുന്ന പെട്ടിയിലോ ഫഹാഹീല്‍, അബ്ബാസിയ, കുവൈത്ത് സിറ്റി എന്നിവിടങ്ങളിലെ പാസ്പോര്‍ട്ട് സേവന കേന്ദ്രങ്ങളില്‍ സജ്ജീകരിച്ചിരിക്കുന്ന പെട്ടികളിലോ നിക്ഷേപിക്കാം.

വാക്സിനുകള്‍ക്കായി 18 മില്ല്യണ്‍ ഡോളര്‍ ആരോഗ്യ മന്ത്രാലയം വിലയിരുത്തിയിട്ടുണ്ട്.

കുവൈറ്റിലേക്ക് വരുന്ന യാത്രക്കാര്‍ പിസിആര്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുകയും കുവൈറ്റില്‍ 14 ദിവസം ക്വാറന്റൈനില്‍ കഴിയുകയും വേണം

ചെറുത്തു നിന്ന നാമമാത്രമായ കുവൈറ്റ് പട്ടാളത്തെയും പോലീസുകാരെയും നിഷ്‌കരണം വകവരുത്തിയ ഇറാക്കി പട്ടാളം കുവൈറ്റ് സ്ത്രീകളെ മാനഭംഗപ്പെടുത്തുകയും, വീട്ടില്‍ കൊള്ളയടിക്കുകയും, വിലപ്പെട്ടതെല്ലാം ഇറാക്കിലേക്ക് കടത്തുകയും ചെയ്തു കൊണ്ടിരുന്നു.

കുവൈത്തില്‍ കോവിഡ് പ്രതിരോധ പ്രവർത്തങ്ങളുടെ ഭാഗമായി വാണിജ്യ കേന്ദ്രങ്ങളിൽ കർശന പരിശോധന. വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ആരോഗ്യ സുരക്ഷാ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതിനു മന്ത്രി സഭ രൂപീകരിച്ച സമിതിയുടെ നേതൃത്വത്തിലാണു രാജ്യത്തെ വാണിജ്യ കേന്ദ്രങ്ങളിലും കടകളിലും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിരിക്കുന്നത്. സ്ഥാപനങ്ങളിലെ ജീവനക്കാരും ഉപഭോക്താക്കളും മുഖാവരണവും കയ്യുറകളും ധരിക്കുന്നുവെന്ന് ഉറപ്പ് വരുത്തുന്നതിനായി പ്രത്യേക സംഘം നിരീക്ഷണം ആരംഭിച്ചു കഴിഞ്ഞു.

കുവൈത്തില്‍ കോവിഡ് പ്രതിരോധത്തിനായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നതിനായി പ്രഖ്യാപിച്ച അഞ്ചാം ഘട്ട നടപടികള്‍ നീട്ടിവച്ചു.അഞ്ചു ഘട്ടങ്ങളിലായി പ്രഖ്യാപിച്ച നിയന്ത്രങ്ങള്‍ അവസാന ഘട്ടത്തിലേക്ക് കടക്കാനിരിക്കെയാണ് പുതിയ തീരുമാനം. കുവൈത്തില്‍ വീണ്ടും പ്രതിദിന രോഗനിരക്ക് വര്‍ധിച്ച സാഹചര്യത്തിലാണ് അഞ്ചാം ഘട്ടം തല്‍ക്കാലം തുടങ്ങേണ്ടതില്ലെന്ന് തീരുമാനിച്ചത്.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയടക്കം 32 രാജ്യങ്ങളിലേക്ക് പ്രഖ്യാപിച്ച യാത്രാവിലക്ക് തുടരുമെന്ന് കുവൈത്ത്. കോവിഡിനെ തുടര്‍ന്ന് കുവൈത്ത് യാത്രാ വിലക്കേര്‍പ്പെടുത്തിയ രാജ്യങ്ങള്‍ക്ക് ഇളവ് നല്‍കണോ കൂടുതല്‍ രാജ്യങ്ങളെ പട്ടികയിലേക്ക് കൂട്ടിച്ചേര്‍ക്കണമോ എന്ന കാര്യത്തില്‍ ആരോഗ്യ മന്ത്രാലയം എടുക്കുന്ന നിലപാടിന്റെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കും.

കുവൈത്തില്‍ യാത്രാരേഖകള്‍ ഇല്ലാത്ത പ്രവാസികള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ ഇന്ത്യന്‍ എംബസ്സി രജിസ്‌ട്രേഷന്‍ ആരംഭിച്ചു. യാത്രാരേഖകള്‍ ഇല്ലാത്തതിനാല്‍ നാട്ടിലേക്ക് മടങ്ങാന്‍ സാധിക്കാത്ത പ്രവാസികള്‍ക്ക് രജിട്രേഷന്‍ സംവിധാനമൊരുക്കി കുവൈത്തിലെ ഇന്ത്യന്‍ എംബസ്സി. പാസ്‌പോര്‍ട്ടോ, എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റോ ഇല്ലാത്തവരാണ് രജിസ്‌ട്രേഷന്‍ നടത്തേണ്ടത്. രജിസ്‌ട്രേഷന്‍ ഫോം എംബസ്സി കോണ്‍സുലാര്‍ ഹാളിലും, പാസ്‌പോര്‍ട്ട് സേവന കേന്ദ്രങ്ങളിലും ലഭ്യമാക്കിയതായി അധികൃതര്‍ അറിയിച്ചു.